ഹൈമയിൽ വാഹനാപകടം; കണ്ണൂർ സ്വദേശി മരിച്ചു

സലാല: ഒമാനിലെ ഹൈമയിൽ നടന്ന വാഹനാപകടത്തിൽ ഒരു മലയാളി മരിച്ചു. കണ്ണൂർ ടൗണിൽ താമസിക്കുന്ന ഷംസീർ പാറക്കൽ നജീബ് (39) ആണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്​.

സലാല സന്ദർശനം കഴിഞ്ഞ് മടങ്ങിയ വാഹനം ഹൈമക്ക് അടുത്തുവെച്ച് ടയർ പൊട്ടി അപകടത്തിൽ പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി റയീസ്, രാജസ്ഥാൻ സ്വദേശി ബിന്ദു മക്കീജ എന്നിവരെ അടിയന്തിര ചികിത്സക്കായി നിസ്​വ ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂർ സ്വദേശി സമീർ, കോഴിക്കോട് സ്വദേശികളായ നജീബ്, സ്വാലിഹ നജീബ് എന്നിവരെ ഹൈമ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൃതദേഹം ഹൈമ ആശുപത്രിയിലാണുള്ളത്. റോയൽ ഒമാൻ പൊലീസ്​ സ്ഥല​ത്തെത്തി നടപടികൾ സ്വീകരിച്ചു.

Tags:    
News Summary - One Kannur native died in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.