സലാല: ഐ.എം.ഐയും യാസ് സലാലയും സംയുക്തമായി സംഘടിപ്പിച്ച 'ആശങ്കയകറ്റാം അതിജീവിക്കാം' എന്ന ഒരുമാസം നീണ്ടുനിന്ന ഓൺലൈൻ കാമ്പയിനിെൻറ സമാപനം സൂം വിഡിയോ കോൺഫറൻസ് വഴി നടന്നു.മുൻ മന്ത്രിയും കൊല്ലം എം.പിയുമായ എൻ.കെ. പ്രേമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയുടെ കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി വർത്തിക്കുന്ന പ്രവാസി കൂട്ടായ്മകളുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജമാഅത്തെ ഇസ്ലാമി കേരള കൂടിയാലോചന സമിതി അംഗം പി. റുക്സാന വിശിഷ്ടാതിഥിയായിരുന്നു.
പ്രയാസങ്ങളനുഭവിക്കുന്നവർക്ക് നേരെ സഹായഹസ്തം നീട്ടുന്ന നല്ല മനുഷ്യർ ഈ കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകരുന്നതായി അവർ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.ടി. സുഹൈബ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ലോകത്തെ മുഴുവൻ മനുഷ്യരും ഒരേ ആശങ്ക പങ്കുവെക്കുന്ന ഇക്കാലത്ത് 'തങ്ങൾ ഒറ്റക്കല്ല ഒരുമിച്ചാണ്' എന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ജനങ്ങൾക്ക് ആത്മധൈര്യം പകരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.എം.ഐ പ്രസിഡൻറ് ജി. സലീം സേട്ട് അധ്യക്ഷത വഹിച്ചു.
സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ മോഹൻദാസ് തമ്പി, ഇന്ത്യൻ വെൽഫെയർ ഫോറം പ്രസിഡൻറ് തഴവ രമേഷ്, ഇന്ത്യൻ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗം ജോസ് ചാക്കോ, യാസ് പ്രസിഡൻറ് മുസ്അബ് ജമാൽ, ഐ.എം.ഐ വനിത വിഭാഗം പ്രസിഡൻറ് യാസ്മിൻ പി. അബ്ദുല്ല എന്നിവർ ആശംസ നേർന്നു. കോവിഡ് കാരണവും വിമാനാപകടത്തിലും ഉരുൾപൊട്ടലിലും മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുള്ള അനുശോചന സന്ദേശം വൈസ് പ്രസിഡൻറ് കെ. മുഹമ്മദ് സാദിഖ് അവതരിപ്പിച്ചു. സലീൽ ബാബു, സയാൻ നൗഷാദ് എന്നിവരുടെ ഗാനാലാപനവും മാധ്യമപ്രവർത്തകൻ വൈ. ഇർഷാദിെൻറ കവിത ആലാപനവും സമ്മേളനത്തിന് പൊലിമ പകർന്നു. ദീപ്തി ഉണ്ണികൃഷ്ണൻ കാമ്പയിൻ തീം സോങ് ആലപിച്ചു. ജനറൽ സെക്രട്ടറി കെ.പി. അർഷദ് സ്വാഗതവും സെക്രട്ടറി കെ.ജെ. സമീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.