ഉ​മ്മ​ൻ ‌ചാ​ണ്ടി​ക്ക് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് പ്ര​വാ​സി സ​മൂ​ഹം

ഒ.​ഐ.​സി.​സി ഗാ​ല

മ​സ്ക​ത്ത്​: ഒ.​ഐ.​സി.​സി ഗാ​ല ഏ​രി​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി. വി​വി​ധ മ​ത, രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക നേ​താ​ക്ക​ൾ പ​​​ങ്കെ​ടു​ത്തു. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ മ​ര​ണ​മി​ല്ലെ​ന്നും യ​ഥാ​ർ​ഥ ജ​ന​സേ​വ​ക​ൻ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന​തി​ന്റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​ത​മെ​ന്നും യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഒ.​ഐ.​സി.​സി ഗാ​ല ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഷൈ​നു മ​ന​ക്ക​ര പ​റ​ഞ്ഞു. പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് ഉ​മ്മ​ൻ ചാ​ണ്ടി ലോ​ക മാ​തൃ​ക​യാ​ണെ​ന്നും സാ​ധാ​ര​ണ​ക്കാ​രെ ഇ​ത്ര​യേ​റെ ചേ​ർ​ത്തു​നി​ർ​ത്തി​യ മ​റ്റൊ​രു നേ​താ​വ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് റൂ​വി മ​ഹാ ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് റ്റി​ജു ഐ​പ്പ് പ​റ​ഞ്ഞു.

സു​കു​മാ​ര​ൻ പി​ള്ള (എ​ൻ.​എ​സ്.​എ​സ്), കൃ​ഷ്ണേ​ന്ദു (ബി.​ജെ.​പി), റി​യാ​സ് (സി.​പി.​എം), നി​യാ​സ് കെ. ​അ​ബു (ഐ.​സി.​എ​ഫ്), ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ റെ​ജി കെ. ​തോ​മ​സ്, മാ​ത്യു മെ​ഴു​വേ​ലി, ബി​ന്ദു പാ​ല​ക്ക​ൽ, നി​യാ​സ് ചെ​ണ്ട​യാ​ട്, അ​ഡ്വ. എം.​കെ. പ്ര​സാ​ദ്, റി​സ്‌​വി​ൻ ഹ​നീ​ഫ്, വി​ജ​യ​ൻ തൃ​ശൂ​ർ, സീ​നി​യ​ർ കോ​ൺ​ഗ്ര​സ്​ നേ​താ​വ് എ​ൻ.​ഒ. ഉ​മ്മ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഗാ​ല ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ക​ബീ​ർ, തോ​മ​സ് വ​ർ​ഗീ​സ്, അ​ജ്മ​ൽ, പ്ര​ത്യു​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കി​ഫി​ൽ ഇ​ക്ബാ​ൽ സ്വാ​ഗ​ത​വും റി​ലി​ൻ മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.

ഒ.​ഐ.​സി.​സി ബ​ർ​ക

മ​സ്ക​ത്ത്​: ഒ.​ഐ.​സി.​സി ബ​ർ​ക റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. പൊ​തു​പ്ര​വ​ർ​ത്ത​ക​ന് എ​ങ്ങ​നെ ജ​ന​ങ്ങ​ളു​ടെ ര​ക്ഷ​ക​നാ​കാ​ൻ ക​ഴി​യു​മെ​ന്ന് സ്വ​ന്തം ജീ​വി​തം​കൊ​ണ്ട് തെ​ളി​യി​ച്ച നേ​താ​വി​നെ​യാ​ണ് കേ​ര​ള​ത്തി​ന്‌ ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഒ.​ഐ.​സി.​സി ബ​ർ​ക ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ അ​ജോ ക​ട്ട​പ്പ​ന പ​റ​ഞ്ഞു. ജ​ന​മ​ന​സ്സ് തൊ​ട്ട​റി​ഞ്ഞ നേ​താ​വാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി ഏ​തൊ​രു സാ​ധാ​ര​ണ​ക്കാ​ര​നും ഏ​തു​സ​മ​യ​ത്തും സ​മീ​പി​ക്കാ​വു​ന്ന ത​ര​ത്തി​ൽ എ​ന്നും സ​മീ​പ​സ്ഥ​നാ​യി​രു​ന്നു​വെ​ന്ന്​ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ക്ര​ട്ട​റി ബി​ന്ദു പാ​ല​ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റു​സൈ​ൽ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ജ്മ​ൽ ക​രു​നാ​ഗ​പ്പ​ള്ളി, ഗാ​ല ഏ​രി​യ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഫി​ൽ റി​ലി​ൻ, സ​ത്താ​ർ, അ​നു മ​ല​മ​ണ്ണി​ൽ, ജ​യ​രാ​ജ്, ജ​ലാ​ൽ ക​രു​നാ​ഗ​പ്പ​ള്ളി, ലി​ജി​ത് തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​ത്ര​ത്തി​നു മു​ന്നി​ൽ പ്ര​വ​ർ​ത്ത​ക​ർ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. ഒ.​ഐ.​സി.​സി ബ​ർ​ക ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​ലാ​ൽ സ്വാ​ഗ​ത​വും ബൈ​ജു ത​റ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഒ.​ഐ.​സി.​സി സു​ഹാ​ര്‍

സു​ഹാ​ര്‍: ഒ.​ഐ.​സി.​സി സു​ഹാ​ര്‍ റീ​ജ​ന​ല്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് റെ​ജി മ​ണ​ര്‍കാ​ടി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗം സ​ര്‍വ​മ​ത പ്രാ​ര്‍ഥ​ന​ക്കു​ശേ​ഷം സെ​ക്ര​ട്ട​റി ജി​യോ ജേ​ക്ക​ബി​ന്റെ ആ​മു​ഖ​സ​ന്ദേ​ശ​ത്തോ​ടെ ആ​രം​ഭി​ച്ചു.

തു​ട​ര്‍ന്ന് പ്ര​സി​ഡ​ന്റ് റെ​ജി മ​ണ​ര്‍കാ​ട്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സു​നി​ല്‍ ഡി. ​ജോ​ര്‍ജ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ല്യാ​സ് എം.​പി, ഹ​സ്സ​ന്‍ ബാ​വ ദാ​രി​മി, റ​യ്യീ​സ് ഇ​രി​ക്കൂ​ര്‍ (കെ.​എം.​സി.​സി), സാ​ക്കി​ബ് ജി​ഫ്രി ത​ങ്ങ​ള്‍ (ഐ.​സി.​എ​ഫ്), ഫാ. ​അ​തു​ല്‍ ചെ​റി​യാ​ന്‍ (സെ​ന്റ് ഗ്രീ​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ ച​ര്‍ച്ച് സു​ഹാ​ര്‍), മ​നോ​ജ് കു​മാ​ര്‍ (മാ​നേ​ജ​ര്‍ ബ​ദ്ര്‍ അ​ല്‍സ​മ ഹോ​സ്പി​റ്റ​ല്‍ സു​ഹാ​ര്‍) എ​ന്നി​വ​ര്‍ അ​നു​ശോ​ച​ന സ​ന്ദേ​ശം ന​ല്‍കി.

അ​ൽ​ഖു​വൈ​ർ കെ.​എം.​സി.​സി

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി അ​ൽ ഖു​വൈ​ർ ഏ​രി​യ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ചു. അ​ൽ​ഖു​വൈ​ർ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി.​എ​സ്. ഷാ​ജ​ഹാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ബി.​എം. ഷാ​ഫി കോ​ട്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഒ​രു രാ​ഷ്ട്രീ​യ നേ​താ​വ് എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന​തി​ന് ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് നേ​താ​ക്ക​ൾ അ​നു​സ്മ​രി​ച്ചു. അ​ൽ​ഖു​വൈ​ർ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. അ​ബ്ദു​ൽ ക​രീം, സ​മ​ദ് മ​ച്യ​ത്ത്, അ​നീ​ഷ് വെ​ളി​യ​ങ്കോ​ട്, നി​ഷാ​ദ് മ​ല്ല​പ്പ​ള്ളി, ഷാ​ജി​ർ മു​യി​പ്പോ​ത്ത്, റി​യാ​സ് തൃ​ക്ക​രി​പ്പൂ​ർ, ബ​ഷീ​ർ മാ​ഹി, സി.​എ​ൻ. ഷാ​നി​ദ്, അ​ബൂ​ബ​ക്ക​ർ പ​ട്ടാ​മ്പി, അ​ബ്ദു പ​ട്ടാ​മ്പി, ന​സീ​ൽ ഏ​ച്ചൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി വാ​ഹി​ദ് മാ​ള സ്വാ​ഗ​ത​വും ഹ​ബീ​ബ് പാ​ണ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ബ്രി ഒ.​ഐ.​സി.​സി

ഇ​ബ്രി: ഒ.​ഐ.​സി.​സി ഇ​ബ്രി റീ​ജ​ന​ൽ ക​മ്മി​റ്റി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ്‌ ടി.​എ​സ്. ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ബ്രി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ക​ലാ​കാ​ര​നു​മാ​യ കു​യി​ൽ നി​സാ​റും വൈ​സ് പ്ര​സി​ഡ​ന്റ് രാ​ജ​ശേ​ഖ​ര​നും മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ദീ​പു വ​ർ​ക്കി, നൗ​ഷാ​ദ് ജോ​ന​ക​പ്പു​റം, ഷാ​ന​വാ​സ്‌, എ​ൽ​ദോ, സൈ​ദ്, സ​ന്തോ​ഷ്‌, അ​ജി​ത് കാ​സ​ർ​കോ​ട്, സു​ഹൈ​ൽ, റ​ഷീ​ദ്, ന​വാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് ത​ട്ടാ​രു​കു​റ്റി​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.