ദു​കത്ത്​ അപകടത്തിൽപ്പെട്ട കപ്പൽ

ദു​കത്തെ എ​ണ്ണക്ക​പ്പ​ൽ അപകടം; ഒരു മരണം; എട്ട്​ ഇന്ത്യക്കാർ ഉൾപ്പെടെ ഒമ്പത്​ ജീവനക്കാരെ രക്ഷിച്ചു

മസ്കത്ത്​: ഒമാനിലെ അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ദു​കം തീ​ര​ത്തോട്​ ചേർന്നുണ്ടായ ​ എ​ണ്ണക്ക​പ്പ​ൽ അപകടത്തിൽ ഒരാൾ മരണപ്പെടുകയും ഒമ്പതുപേരെ രക്ഷപ്പെടുത്തുകയും ചെയ്​തതായി ഒമാൻ മരിടൈം സെക്യൂരിറ്റി സെന്‍റർ അറിയിച്ചു. മരണപ്പെട്ടയാൾ ഏത്​ രാജ്യക്കാരനാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷപ്പെടുത്തിയവരിൽ എട്ടുപേർ ഇന്ത്യക്കാരാണണെന്ന്​ മസ്കത്ത്​ ഇന്ത്യൻ എംബസി അറിയിച്ചു. ശ്രീലങ്കന്‍ സ്വദേശിയാണ് രക്ഷപ്പെട്ട മറ്റൊരാള്‍. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്​. ഒമാൻ അധികൃതരുമായി ചേർന്നാണ്​ രക്ഷാ പ്രവർത്തനം നടത്തുന്നത്​. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തേജും വ്യോമനിരീക്ഷണത്തിന് പി-81 വിമാനവും രക്ഷാ പ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്​. ദു​കം വി​ലാ​യ​ത്തി​ലെ റാ​സ് മ​ദ്രാ​ക്ക​യി​ൽ ​നി​ന്ന് 25 നോ​ട്ടി​ക്ക​ൽ മൈ​ൽ (28.7 മൈൽ) തെ​ക്കു​കി​ഴ​ക്കാ​യാ​ണ് തിങ്കളാഴ്ച എ​ണ്ണക്ക​പ്പ​ൽ മറിയുന്നത്​. യമനിലെ ഏദൻ തുറമുഖത്തേക്ക് പോവുകയായിരുന്ന പ്രസ്റ്റീജ് ഫാൽക്കൺ ആണ്​ അപകടത്തിൽപ്പെടുന്നത്​. 13 ഇ​ന്ത്യ​ക്കാ​രും മൂ​ന്ന് ശ്രീ​ല​ങ്ക​ൻ പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടെ 16 പേ​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്.

അതേസമയം, ക​പ്പ​ൽ ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പാ​രി​സ്ഥി​തി​ക ആ​ഘാ​തം ല​ഘൂ​ക​രി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കപ്പലിൽനിന്ന് വാതക ചോർച്ചയില്ലെന്നാണ്​ പ്രാഥമികമായി വിലയിരുത്തുന്നതെന്ന്​ ഒമാൻ പരിസ്ഥിതി അതോറിറ്റി വ്യക്​തമാക്കി. കപ്പലിന്‍റെ അവസ്ഥ നിലവിൽ അതീവ ഗുരുതരാവസ്ഥയിലാണ്. പ്രതികൂല കാലാവസ്ഥ കാരണം ചോർച്ചക്ക്​ സാധ്യതയുണ്ടെന്നാണ്​ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പ്രതികരണ തന്ത്രങ്ങൾ തയാറാക്കുന്നതിനുമായി ബന്ധപ്പെട്ട സൈനിക, സിവിൽ അധികാരികളുമായി ഏകോപിപ്പിച്ച് അടിയന്തര യോഗം പരിസ്ഥിതി അതോറിറ്റി വിളിച്ച്​ ചേർത്തു. ചോർന്ന വസ്തുക്കൾ ഒമാനി തീരത്ത് എത്തുന്നതിനുമുമ്പ് ചിതറിപ്പോകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ചോർച്ചയടക്കമുള്ള ഏത്​ അടിയന്തര സഹാചര്യവും നേരിടുന്നതിനായി പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്​.


Tags:    
News Summary - Ducati oil tanker accident; In employees, including eight Indians, were rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.