ഷ​ബീ​ർ കാ​ല​ടി

ഉ​മ്മ​ൻ ചാ​ണ്ടി സ്നേ​ഹ സേ​വ​ന അ​വാ​ർ​ഡ് ഷ​ബീ​ർ കാ​ല​ടി​ക്ക്

മ​സ്ക​ത്ത്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണാ​ർ​ഥം ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ ഒ​മാ​ൻ കേ​ര​ള ചാ​പ്റ്റ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി സ്നേ​ഹ സേ​വ​ന അ​വാ​ർ​ഡ് സ​ലാ​ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ കാ​ല​ടി​ക്ക്. ബാ​ല​ച​ന്ദ്ര​ൻ, ഹ​രി​കു​മാ​ർ ഓ​ച്ചി​റ, ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങി​യ ഉ​പ ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡ് തീ​രു​മാ​നി​ച്ച​ത്.​

ഐ.​ഒ.​സി ഒ​മാ​ൻ കേ​ര​ള ചാ​പ്റ്റ​ർ ലു​ബാ​ൻ പാ​ല​സി​ൽ ന​ട​ത്തി​യ കു​ടും​ബ സം​ഗ​മ​ത്തി​ൽ സ​ലാ​ല ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​സി​ഡ​ന്റ്‌ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖാ​ണ് ഷ​ബീ​ർ കാ​ല​ടി​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്. സാ​മൂ​ഹി​ക ജീ​വ കാ​രു​ണ്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കോ സം​ഘ​ട​ന​ക​ൾ​ക്കോ ആ​ണ് ഈ ​അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. ഐ.​ഒ.​സി ഒ​മാ​ൻ കേ​ര​ള ചാ​പ്റ്റ​ർ ന​ട​ത്തു​ന്ന അ​ടു​ത്ത പൊ​തു പ​രി​പാ​ടി​യി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Oommen Chandy Sneha Sevana Award to Shabeer kaladi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.