മസ്കത്ത്: സുൽത്താനേറ്റിലെ ഇന്ത്യന്‍ വ്യവസായ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സി.ഇ.ഒമാരെയും മേധാവികളെയും പങ്കെടുപ്പിച്ച് മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ അംബാസഡേഴ്സ് സി.ഇ.ഒ റൗണ്ട് ടേബിള്‍ സംഘടിപ്പിച്ചു. ഇന്ത്യ-ഒമാന്‍ വ്യാപാര ബന്ധവും, ഇതു കൂടുതല്‍ മെച്ചപ്പെടുത്തുന്നതിെൻറ പ്രാധാന്യത്തെ കുറിച്ചും ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് സംസാരിച്ചു. ഈ മേഖലയില്‍ ഇന്ത്യന്‍ കമ്പനികളുടെ സംഭാവനയെ കുറിച്ച് സംസാരിച്ച അദ്ദേഹം കോവിഡ് ശേഷമുള്ള കാലയളവില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഒമാനില്‍ വലിയ സാധ്യതയാണുള്ളതെന്നും പറഞ്ഞു.
ഒമാനി വിപണിയില്‍ നേട്ടമുണ്ടാക്കാനുള്ള സമയമാണിത്. ഒമാന്‍ വിഷന്‍ 2040 െൻറ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പങ്കുചേരണമെന്നും ഇത് ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചക്ക് ഗുണം ചെയ്യുമെന്നും അംബാസഡര്‍ പറഞ്ഞു. 'അംബാസഡേഴ്സ് സി.ഇ.ഒ റൗണ്ട് ടേബിള്‍' സംഘടിപ്പിച്ചുകേന്ദ്ര സര്‍ക്കാറിെൻറ ആത്മനിര്‍ഭര്‍ ഭാരത് സംരംഭം യാഥാര്‍ഥ്യമാക്കുന്നതിന് ഒമാനില്‍നിന്നുള്ള നിക്ഷേപം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് സാധ്യതകള്‍ കണ്ടെത്തേണ്ടതിന് ശ്രമങ്ങളുണ്ടാകണം. ഇന്ത്യയില്‍ നിര്‍മിച്ച കൂടുതല്‍ ഉൽപന്നങ്ങള് ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കണം. ഒമാനിലെ മുഴുവന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും ഇന്ത്യന്‍ എംബസിയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഒമാനില്‍ വ്യവസായ മേഖലയിലെ അനുഭവങ്ങളും അവസരങ്ങളും വെല്ലുവിളികളും റൗണ്ട് ടേബിളില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ വ്യവസായ പ്രതിനിധികളുടെ കൂടുതല്‍ സന്ദര്‍ശനങ്ങള്‍, മേഖലാതലത്തില്‍ വാങ്ങൽ-വിൽക്കൽ സംഗമങ്ങള്‍, നിക്ഷേപ സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കപ്പെടണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.