ഇ.കെ. ദിനേശൻ രചിച്ച പുസ്തകത്തിന്‍റെ ഖസബിലെ വിതരണം ഇന്ത്യൻ കോൺസുലാർ ഏജന്റ് എസ്. വിക്രമൻ ഖസബ്​ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അബു ഹുസൈന് നൽകി നിർവഹിക്കുന്നു

പുസ്തക ചർച്ച സംഘടിപ്പിച്ചു

ഖസബ്: കൈരളി ഖസബിന്റെ നേതൃത്വത്തിൽ പ്രവാസി എഴുത്തുകാരൻ ഇ.കെ. ദിനേശൻ രചിച്ച ‘കോവിഡ് കാലവും പ്രവാസ ജീവിതവും’ എന്ന പുസ്തകത്തിൽ ചർച്ച സംഘടിപ്പിച്ചു. കൈരളി ഖസബ്​ സെക്രട്ടറി എം.ബി. വേണുക്കുട്ടൻ അധ്യക്ഷതവഹിച്ചു. ഫാസിൽ മൂസ പുസ്തകം പരിചയപ്പെടുത്തി. ഇ.കെ. ദിനേശൻ മറുപടി പ്രസംഗം നടത്തി.

ചടങ്ങിൽ ഖസബിലെ പുസ്തക വിതരണം ഇന്ത്യൻ കോൺസുലാർ ഏജന്റ് എസ്. വിക്രമൻ ഖസബ്​ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അബു ഹുസൈൻ നൽകി നിർവഹിച്ചു. കൈരളി കസബ് പ്രസിഡന്റ് ജാഫർ മാവൂർ, ബഷീർ തിരൂർ, പ്രകാശ് ബുക്ക എന്നിവർ സംസാരിച്ചു. സജിത്ത് സ്വാഗതവും പ്രബിൺ ചീമേനി നന്ദിയും പറഞ്ഞു.

Tags:    
News Summary - Organized book discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.