മസ്കത്ത്: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഒമാൻ സോൺ പ്രഥമ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യുലിയോസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ സലാല സെന്റ് സ്റ്റീഫൻ ദേവാലയത്തിൽ നടന്ന പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഫാദർ ഡെന്നിസ് ഡാനിയേൽ പ്രസിഡന്റും ഷിനു കെ. എബ്രഹാം സെക്രട്ടറിയും റെജി ജോസഫ് ട്രഷററുമായ കമ്മിറ്റിയാണ് നിലവിൽവന്നത്.
മറ്റ് ഭാരവാഹികൾ: മാത്യു മെഴുവേലി (കോഓഡിനേറ്റർ), നിഖിൽ ജേക്കബ്, ലിജോ ജോൺ (കമ്മിറ്റി അംഗങ്ങൾ), റോണി എം. ഉമ്മൻ (ഓഡിറ്റർ). മസ്കത്ത്, ഗാല, സലാല, സുഹാർ എന്നിവിടങ്ങളിലുള്ള ദേവാലയങ്ങൾ ഉൾപ്പെടുന്നതാണ് ഒമാൻ സോൺ. ഒമാനിലെ വിവിധ ഭാഗങ്ങളിൽ ആധ്യാത്മികതയും സേവനവുമായി മുന്നോട്ടുപോകുമെന്നും അതോടൊപ്പം അർഹതപ്പെട്ടവരെ സഹായിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.