മസ്കത്ത്: പാകിസ്താനി ബാലികയായ ആസ്യ ആരിഫിന്‍െറ പുസ്തകങ്ങള്‍ മസ്കത്ത് അന്താരാഷ്ട്ര പുസ്തക മേളയില്‍ ഇന്ന് പ്രകാശനം ചെയ്യും. 12 കാരിയായ ആസ്യ പാകിസ്താനില്‍നിന്നുള്ള പ്രായം കുറഞ്ഞ സര്‍വകലാശാലാ ബിരുദധാരിയാണ്. അറബി ഭാഷ സ്വയം പഠിക്കാന്‍ സഹായിക്കുന്ന അറബിക് ഈസ് ഏഷ്യാസ് ലാംഗ്വേജ് എന്ന തലക്കെട്ടിലുള്ള പുസ്തകത്തിന്‍െറ രണ്ടു പതിപ്പുകളാണ് പ്രകാശനം ചെയ്യുക. അറബിയിലാണ് പുസ്തകം രചിച്ചിരിക്കുന്നത്. ഒമാനിലെ പ്രമുഖ വിദ്യാഭ്യാസ കൂട്ടായ്മയായ അല്‍ ഇസരി ഗ്രൂപ്പാണ് പുസ്തകത്തിന്‍െറ പ്രസാധകര്‍. വിദ്യാര്‍ഥികള്‍ക്കും അറബിഭാഷയില്‍ തുടക്കക്കാരായവര്‍ക്കും ഈ പുസ്തകം പ്രയോജനപ്രദമാണെന്ന് അല്‍ ഇസരി ഗ്രൂപ് ഡെപ്യൂട്ടി സി.ഇ.ഒ ബദര്‍ അല്‍ സിയാബി പറഞ്ഞു. പാകിസ്താനി ജേണലിസ്റ്റും അധ്യാപകനുമായ ഡോ. ആരിഫ് സിദ്ദീഖിയുടെ ഏക മകളാണ് ആസ്യ. എട്ടാം വയസ്സിലാണ് ആദ്യ പുസ്തകം രചിച്ചത്. ഒമ്പതാം വയസ്സില്‍ ഇതിന്‍െറ രണ്ടാം പതിപ്പും എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.