മസ്കത്ത്: ഫലസ്തീനിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഫോണിൽ സംസാരിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ മേഖലകൾ അവലോകനംചെയ്യുകയും പൊതുതാൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകൾ ഇരുവരും കൈമാറുകയും ചെയ്തായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത, സിവിലിയന്മാരെ സംരക്ഷിക്കുക, മാനുഷിക പരിഗണനക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് സുൽത്താൻ ഊന്നിപ്പറഞ്ഞു. 1967ലെ അതിർത്തി അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്രരാജ്യം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെക്കുറിച്ചും സുൽത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.