സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പുറത്തിറക്കിയ പത്താമത് വാർഷിക സപ്ലിമെൻറ് 'പാനൂസ' സലാലയിൽ പ്രകാശനം ചെയ്തു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ഹ്രസ്വചടങ്ങിൽ മാധ്യമപ്രവർത്തകൻ കെ.എ.സലാഹുദ്ദീന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പൊന്നാനി ദേശക്കരുടെ കൂട്ടായ്മയായ പി.സി.ഡബ്ല്യു.എഫ് വിവിധ ജി.സി.സി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയാണ്.
പൊന്നാനിയുടെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തുന്ന 248 പേജുള്ള പാനൂസ പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി എഡിറ്ററായാണ് പുറത്തിറക്കിയത്. സി. രാധാകൃഷ്ണൻ, എം.ടി, എം.ജി.എസ് തുടങ്ങി നിരവധി എഴുത്തുകാരുടെ രചനകൾ ഇതിലുണ്ട്. സലാല പ്രകാശന ചടങ്ങിൽ പി.സി.ഡബ്ല്യു.എഫ് ഒമാൻ ചാപ്റ്റർ പ്രസിഡൻറ് സാദിഖ് പൊന്നാനി, സലാല ചെയർമാൻ കബീർ, മുഖ്യ രക്ഷാധികാരി അലി അരുണിമ, ലിയാഖത്ത് അലി, ഖലീൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.