മസ്കത്ത്: ഒക്ടോബർ 25ന് ഒമാൻ ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഒമാനി അസ്ട്രോണിമിക്കൽ സൊസൈറ്റി അറിയിച്ചു. ഏകദേശം രണ്ടു മണിക്കൂറും ഏഴു മിനിറ്റും നീണ്ടുനിൽകുന്ന ഗ്രഹണം ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 2.50നാണ് ആരംഭിക്കുക. ഭാഗിക ഗ്രഹണം 3.57ന്. 4.58ന് അവസാനിക്കുമെന്ന് ഒമാനി അസ്ട്രോണമി സൊസൈറ്റിയുടെ കമ്യൂണിറ്റി കമ്യൂണിക്കേഷൻ കമ്മിറ്റി വൈസ് ചെയർമാൻ പറഞ്ഞു. ഗ്രഹണം ഒമാനിലെ ഓരോ പ്രദേശത്തും വ്യത്യസ്ത അനുപാതത്തിലാണ് അനുഭവപ്പെടുക.
മുസന്ദം ഗവർണറേറ്റിലെ 41 ശതമാനമായിരിക്കും ഏറ്റവും കൂടുതൽ അനുപാതം. മസ്കത്ത്-36, സലാല- 22, നിസ്വ- 35, സുഹാർ- 37 ശതമാനം. ഒമാനി ആസ്ട്രോണമിക്കൽ സൊസൈറ്റി, ഔഖാഫ്, മതകാര്യ മന്ത്രാലയത്തിലെ ജ്യോതിശാസ്ത്ര കാര്യ വകുപ്പുമായി സഹകരിച്ച്, സൂര്യഗ്രഹണം നിരീക്ഷിക്കാനായി സൗകര്യം ഏർപ്പെടുത്തും. ഇതിന്റെ വിശദാംശങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പിന്നീട് അറിയിക്കും. ഗ്രഹണം നിരീക്ഷിക്കുമ്പോൾ സുരക്ഷ മുൻകരുതൽ പാലിക്കണമെന്ന് അസ്ട്രോണമിക്കൽ സൊസൈറ്റി പറഞ്ഞു. നഗ്നനേത്രങ്ങൾകൊണ്ട് ഗ്രഹണം നിരീക്ഷിക്കരുതെന്നും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.