ചികിത്സക്കുപോയ പ്രവാസി നാട്ടിൽ നിര്യാതനായി

സലാല: ചികിത്സക്കായിപോയ പ്രവാസി നാട്ടിൽ നിര്യാതനായി. പത്തനംതിട്ട കോന്നി കുമ്മണ്ണൂർ സ്വദേശി മാതരംപള്ളിൽ റ്റിജു മാത്യു (40) ആണ്​ മരിച്ചത്​. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഇദ്ദേഹത്തെ മൂന്ന് ആഴ്ച മുമ്പാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. ദോഫാർ ഫുഡ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് വർക്ക്ഷോപ്പ് ഡിപ്പാർട്ട്മെൻറിൽ മെക്കാനിക് സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. സുഹൈൽ ബഹ്വാൻ മോട്ടോഴ്സിലും ജോലി ചെയ്​തിട്ടുണ്ട്​.

പിതാവ്​: മാത്യു (തങ്കച്ചൻ). മാതാവ്: ലീലാമ്മ. ഭാര്യ: സുമി. മക്കൾ: ഹെലൻ, ഹന്ന. സഹോദരങ്ങൾ: ബിനു, ബിജു.

സംസ്കാരം തിങ്കളാഴ്​ ഉച്ചക്ക് രണ്ടുമണിക്ക് ചർച്ച് ഓഫ് ഗോഡ് കോന്നി സെമിത്തേരിയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Pathanamthitta native died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.