മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി. പന്തളംപൂഴിക്കാട് മുകളെയത് തെക്കുംപുറം വീട്ടിൽ ജോർജ് (76) ആണ് സുഹാറിൽ മരിച്ചത്. മക്കളുടെ അടുത്തേക്ക് രണ്ട് മാസം മുമ്പ് വിസിറ്റ് വിസയിൽ വന്നതായിരുന്നു.
ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസമായി സുഹാറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: തോമസ്. ഭാര്യ: അന്നാമ്മ ജോർജ്. മക്കൾ: സാം, ജോസ്, ലിസി. മരുമക്കൾ: വർഗീസ്, അനിത, റീന. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.