മസ്കത്ത്: സൈബർ സുരക്ഷയും മറ്റും പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന പ്രമുഖ ബോഡിയായ ക്രോസ്ബോ ലാബിൽനിന്ന് പേമെൻറ് കാർഡ് ഇൻഡസ്ട്രി േഡറ്റ സെക്യൂരിറ്റി സ്റ്റാൻഡേഡ് (പി.സി.ഐ ഡി.എസ്.എസ്) സർട്ടിഫിക്കറ്റ് ഒമാനിലെ ലുലു ഹൈപ്പർ മാർക്കറ്റിന് ലഭിച്ചു.
ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റിെല സ്േറ്റാറുകളിൽ വിവിധ സൈബർ സുരക്ഷ രീതികളിലൂടെ ഉപഭോക്തൃ േഡറ്റ സംരക്ഷിക്കുന്നത് മുൻ നിർത്തിയാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. മസ്കത്തിൽ നടന്ന അവാർഡു ദാന ചടങ്ങിൽ ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ കെ.എ. ഷബീർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഉപഭോക്താക്കളുടെ േഡറ്റ കൂടുതൽ സുരക്ഷിതമാക്കാൻ ഈ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് ഉൗർജം പകരുമെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ േഡറ്റ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് പി.സി.ഐ.ഡി.എസ്.എസ് സർട്ടിഫിക്കറ്റെന്ന് ലുലു ഗ്രൂപ്പിെൻറ ഒമാൻ, ശ്രീലങ്ക, ഇന്ത്യ ഡയറക്ടർ എ.വി. അനന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.