മസ്കത്ത്/സലാല: എറണാകുളം ജില്ലയിലെ പീസ് വാലി ഒമാനിലെ അൽ ഖുവൈർ, ഖദറ, സലാല എന്നിവിടങ്ങളിൽ സുഹൃദ് സംഗമങ്ങൾ സംഘടിപ്പിച്ചു. സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരെ ചേർത്ത് നിർത്തുന്ന ഇന്ത്യയിലെ തന്നെ മാതൃകാപരമായ സ്ഥാപനമായാണ് പീസ് വാലിയെ ജനങ്ങൾ കാണുന്നതെന്ന് ചെയർമാൻ പി.എം. അബൂബക്കർ പറഞ്ഞു.
മനുഷ്യർ ജാതി മതങ്ങൾക്കും കക്ഷി രാഷ്ട്രീയത്തിനുമൊക്കെ അതീതമായി സമുദ്രം കണക്കെ കരുണാദ്രമായപ്പോഴാണ് ഇത് വികസിച്ചത്. നിലവിൽ 650 ബെഡുകളുള്ള സ്ഥാപനം ആയിരമാക്കാനുള്ള ശ്രമത്തിലാണെന്നും സുഹൃദ് സംഗമങ്ങളിലെ മുഖ്യ പ്രഭാഷണത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. പീസ് വാലിയെയും അതിന്റെ ജീവകാരുണ്യ പ്രോജക്ടുകളെയും വിശദമായി പരിചപ്പെടുത്തുന്ന വിഡിയോ പ്രദർശനവും നടന്നു
അൽ ഖുവൈറിലെ ഫുഡ് ലാന്റ്സ് റസ്റ്റാറന്റ്, എ.എം.ഐ ഹാൾ ഖദറ, ഐ.എം.ഐ ഹാൾ സലാല എന്നിവിടങ്ങളിലാണ് സംഗമങ്ങൾ നടന്നത്. ഇവിടങ്ങളിൽ പീസ് വാലി പ്രവർത്തക സമിതികൾക്ക് രൂപം നൽകി. സലാല പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ്, ജനറൽ സെക്രട്ടറി ഒ. അബ്ദുൽ ഗഫൂർ, ട്രഷറർ സയീദ് എന്നിവരെയും മറ്റു ഭാരാവാഹികളെയും തെരഞ്ഞെടുത്തു. അൽ ഖുവൈർ പ്രസിഡന്റ് നൗഷാദ് റഹ്മാൻ സെക്രട്ടറി സുരേഷ് ആലുവ ട്രഷറർ എൽദോ മണ്ണൂർ എന്നിവരാണ്.
സുവൈക്ക് ഏരിയ പ്രസിഡന്റായി ഷിഹാബുദ്ദീനെയും സെക്രട്ടറിയായ ആബിദിനെയും ട്രഷറർ ആയി മുഹമ്മദലി ജൗഹർ എന്നിവരെയും മറ്റു ഭാരാവാഹികളെയും തെരഞ്ഞെടുത്തു. ഷഫീഖ് പെരിങ്ങാല സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.