മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് മസ്കത്ത് ഗവര്‍ണറേറ്റില്‍ നവംബറിൽ പിടിയിലായത് 1551 പ്രവാസികള്‍. തൊഴില്‍ മന്ത്രാലയം ലേബര്‍ ഡയറക്ടറേറ്റ് ജോയിന്റ് ഇന്സ്പെക്ഷന് ടീം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സര്‍വിസസിന്റെ ഇന്സ്പെക്ഷന് യൂനിറ്റുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര് അറസ്റ്റിലാകുന്നത്.
തൊഴിലുടമകളല്ലാത്തവര്‍ക്കായി ജോലിചെയ്ത 69 പേര്, ആവശ്യമായ ലൈസന്‍സുകളില്ലാതെ നിയന്ത്രിത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന 148 തൊഴിലാളികള്‍, ജോലി ഉപേക്ഷിച്ചവരും താമസ കാലാവധി അവസാനിച്ചവരുമായ 1,270 പേര് എന്നിവരാണ് പിടിയിലായവരിൽ ഉൾപ്പെടുന്നത്. ഇതിൽ 518 തൊഴില്‍ ലംഘന കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.
അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധനകൾ വിവിധ ഗവർണറേറ്റുകളിൽ ഊർജിതമായാണ് നടന്നുവരുന്നത്. നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനകൾ ജനുവരി ഒന്നുമുതൽ വിവിധ പ്രദേശങ്ങളിൽ കർശനമായാണ് നടക്കുന്നത്. സേഫ്റ്റി ആൻഡ് സെക്യൂരിറ്റി സര്‍വിസസുമായി സഹകരിച്ചാണ് തൊഴില്‍ മന്ത്രാലയം പരിശോധന നടത്തുന്നത്.
തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിനുള്ള വിഷന്‍ 2040ന്റെ ഭാഗമായാണ് പരിശോധന. വര്‍ഷത്തിലെ ആദ്യ പകുതിയില്‍ തൊഴില്‍, താമസ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 9,042 തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ 7,612 വിദേശികളെ ശിക്ഷാ നടപടികള്‍ക്ക് ശേഷം നാടുകടത്തിയതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.