മസ്കത്ത്: ഖത്തറിൽ നടന്ന യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷനൽ കരാട്ടേ ചാമ്പ്യൻഷിപ്പിൽ മൂന്ന് ഗോൾഡ് മെഡലുകളും ഒരു സിൽവർ മെഡലും ഒരു ബ്രോൺസ് മെഡലും കരസ്ഥമാക്കി യു.എം.എ.ഐ ഒമാൻ കരാട്ടേ കുങ്ഫു ടീം മികച്ച നേട്ടം സ്വന്തമാക്കി.
മുന്നൂറിൽപരം മത്സരാർഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ കുമിത്തെ വിഭാഗത്തിൽ തുർക്കി മൻസൂർ അൽ ഹിനായി, റയാൻ വർഗീസ് എന്നിവർ ഗോൾഡ് മെഡലും അഹ്മദ് സിനാൻ സിൽവർ മെഡലും കരസ്ഥമാക്കി. കത്ത വിഭാഗത്തിൽ റയാൻ വർഗീസ് ഗോൾഡ് മെഡലും തുർക്കി മൻസൂർ അൽ ഹിനായി ബ്രോൺസ് മെഡലും നേടി.
റാഷിക് എടക്കണ്ടി, ഫർവേഷ് എന്നിവർ ഒമാൻ ടീമിന് നേതൃത്വം നൽകി. ചാമ്പ്യൻ ഷിപ്പിന് യു.എം.എ.ഐ ഗ്രാൻഡ് മാസ്റ്റർ സിഫു ഡോ.ആരിഫ് സി പി പാലാഴി, ടെക്നിക്കൽ ഡയറക്ടർ ഷിഹാൻ നൗഷാദ് കെ. മണ്ണോളി എന്നിവർ നേതൃത്വം നൽകി. ഖത്തർ കരാട്ടെ ഫെഡറേഷൻ റഫറീ കമ്മിഷൻ ചെയർമാൻ ക്യാപ്റ്റൻ സമീർ ഹസനയിൻ, മൻസൂർ അൽ ഹിനായി, ഖലൂദ് നാസർ സൈഫ് അൽ ഷംസി എന്നിവർ മുഖ്യാതിഥികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.