മസ്കത്ത്: കോവിഡ് സുരക്ഷമാനദണ്ഡങ്ങൾ പാലിക്കാത്ത യാത്രക്കാരെ കൊണ്ടുപോകുന്ന വിമാനക്കമ്പനികൾക്കെതിരെ പിഴചുമത്തുമെന്ന് സിവിൽ ഏവിയേഷൻ അധികൃതർ (സി.എ.എ) അറിയിച്ചു. ഒമാൻ-യു.എ.ഇ രാജ്യങ്ങൾക്കിടയിൽ യാത്രചെയ്യുന്ന പൗരന്മാർക്കുള്ള പുതിയ മാർഗ നിർദേശങ്ങളടങ്ങിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിൽ യാത്രചെയ്യുന്ന പൗരന്മാർ ഇ-മുശ്രിഫിൽ രജിസ്റ്റർ ചെയ്യണം, വാക്സിൻ സർട്ടിഫിക്കറ്റും 14 ദിവസത്തിനുള്ളിലെ പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും വേണം.
എന്നാൽ, വാക്സിനെടുക്കാത്തവരാണെങ്കിൽ ഇ-മുശ്രിഫിൽ രജിസ്റ്റർ ചെയ്യുന്നതിനോടാപ്പം കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. ഒമാനില്‍ എത്തുമ്പോള്‍ പി.സി.ആര് പരിശോധന നടത്തുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യണം. തുടങ്ങിയ മാനദണ്ഡങ്ങൾ യാത്രക്കാർ പാലിക്കുന്നത് വിമാനക്കമ്പനികൾ ഉറപ്പുവരുത്തണം.
അല്ലാത്തപക്ഷം വിമാനക്കമ്പനികളില്‍നിന്ന് പിഴ ഈടാക്കുമെന്നും സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.