സലാല: പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ പുതിയ ശാഖ സലാല ഗാർഡൻസ് മാളിൽ പ്രവർത്തനമാരംഭിച്ചു. നാസർ നസീർ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഗാർഡൻസ് മാളിലെ വിശാലമായ ഫുഡ് കോർട്ടിലാണ് പുതിയ ഔട്ട്ലെറ്റ്.
മാനേജിങ് ഡയറക്ടർ ആസിഫ് ബഷീർ ഫ്രാഞ്ചൈസി പാർട്ണർമാർ, ഗാർഡൻസ് മാൾ പ്രോപ്പർട്ടി മാനേജർ ഖാലിദ് അൽ സദ്ജാലി, ബന അൽ മൈദനി എന്നിവർ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ നിരക്കിളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
1985 മുതൽ പ്രവർത്തിക്കുന്ന ഒമാനിലെ ആദ്യ ഫ്രൈഡ് ചിക്കൻ ബ്രാന്റാണിത്. ഫ്രൈഡ് ചിക്കൻ, പിസ, ബർഗർ തുടങ്ങിയവ ഇവിടെ ലഭ്യമാണ്.
ഒമാനിൽ സുഹാർ, ഇബ്ര, ബർക്ക, മൊബേല, സലാലയിൽ സാദ, ഗ്രാന്റ് മാൾ ഫുഡ് കോർട്ട് എന്നിവിടങ്ങളിലാണ് നിലവിൽ പെൻഗ്വിൻ ഔട്ട് ലെറ്റുകൾ പ്രവർത്തിക്കുന്നത്. രാവിലെ ഒമ്പത് മുതൽ രാത്രി പന്ത്രണ്ട് വരെയാണ് പ്രവർത്തന സമയം. കൂടുതൽ വിവരങ്ങൾക്ക് 97592001.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.