മസ്കത്ത്: കോവിഡ് മഹമാരി നിയന്ത്രണ വിധേയമാക്കുന്നതിന് സുപ്രീംകമ്മിറ്റി തീരുമാനിച്ച നടപടികളോട് ജനം നല്ല രീതിയിൽ സഹകരിക്കുന്നതായി റോയൽ ഒമാൻ പൊലീസ്.
വളരെ കുറച്ച് നിയമ ലംഘനങ്ങൾ മാത്രമാണ് ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും പൊലീസിലെ പി.ആർ വിഭാഗത്തിലെ മേജർ മുഹമ്മദ് ബിൻ സലാം അൽ ഹാശ്മി പറഞ്ഞു.
കൂടിച്ചേരലുകൾ ഒഴിവാക്കാനുള്ള തീരുമാനത്തോട് നല്ല പ്രതികരണമുണ്ടായി. മാസ്ക് ധരിക്കുന്നതും കടകളിൽ പ്രവേശിക്കുേമ്പാൾ സാമൂഹിക അകലം പാലിക്കുന്നതും ജനം ശ്രദ്ധിക്കുന്നു. ഷോപ്പിങ്ങിന് വരുേമ്പാൾ കുട്ടികളെ കൊണ്ടുവരാതിരിക്കാൻ കുടുംബങ്ങൾ ജാഗ്രത പാലിക്കുന്നുണ്ട് -അേദ്ദഹം വ്യക്തമാക്കി.
സഞ്ചാര വിലക്കിെൻറ സന്ദർഭത്തിൽ ചിലർ അനാവശ്യമായി പുറത്തിറങ്ങിയതിൽ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ വരുദിവസങ്ങളിലും ജനങ്ങളിൽനിന്ന് പൂർണമായ സഹകരണമുണ്ടാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.