മസ്കത്ത്: കോവിഡ് നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സുപ്രീം കമ്മിറ്റി. രോഗ വ്യാപന പശ്ചാത്തലത്തിൽ താൽകാലികമായി നിർത്തിവെച്ചിരുന്ന ജുമുഅ നമസ്കാരം നാളെ മുതൽ പുനരാരംഭിക്കാമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. അമ്പത് ശതമാനത്തിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാൻ പാടില്ല. ദൈനംദിനേനയുള്ള പ്രാർഥനക്കും ഇത് ബാധകമാണ്. ഇക്കാര്യത്തിൽ നിശ്ചയിച്ചിട്ടുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും നിർദേശം നൽകി. സർക്കാർ സ്ഥാപനങ്ങൾ നൂറുശതമാനം ജീവനക്കാരെ ഉപയോഗിച്ച് പൂർണശേഷിയോടെ പ്രവർത്തിപ്പിക്കാനും അനുമതി നൽകി. കഴിഞ്ഞ രണ്ടാഴ്ചയായി 50 ശതമാനം ജീവനക്കാരെവെച്ചുകൊണ്ടായിരുന്നു സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചിരുന്നത്.
പൊതുഹാളുകളിലും മറ്റും 70 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പരിപാടികൾ നടത്താം.
രണ്ട് വാക്സിൻ എടുത്തവർക്കെ പ്രവേശനാനുമതി നൽകാൻ പാടുള്ളൂ. മറ്റ് മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണം.
സമാന രീതിയിൽ അന്താരാഷ്ട്ര കോൺഫറൻസുകളും സെമിനാറുകളും ഹാളുകളിൽ നടത്താം.
സർക്കാർ-സ്വകാര്യമേഖല സ്ഥാപനങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ, റസ്റ്റാറന്റുകൾ, ബിസിനസ് ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നത്തിന് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണെന്ന കാര്യം സുപ്രീം കമ്മിറ്റി വീണ്ടും ഉണർത്തി.സാംസ്കാരിക, കായിക, മറ്റ് കൂട്ടായ്മകളിൽ പങ്കെടുക്കുന്നവർക്കും ഇത് ബാധകമാണ്.
12 വയസ്സും അതിനുമുകളിലുള്ള എല്ലാ പൗരന്മാരും മൂന്നാം ഡോസ് സ്വീകരിക്കണമെന്നും ആവശ്യപ്പെടു. ഈ വിഭാഗത്തിലെ പ്രതിരോധ കുത്തിവെപ്പിെൻറ ശതമാനം ഇപ്പോഴും കുറവാണെന്നും സുപ്രീം കമ്മിറ്റി നിരീക്ഷിച്ചു. മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, ഒത്തുചേരലുകളും തിരക്കേറിയ സ്ഥലങ്ങളും ഒഴിവാക്കുക, കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ പാലി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.