മസ്കത്ത്: പൈൽസ്, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങൾക്കുള്ള ആധുനിക ലേസർ ചികിത്സ സംവിധാനം ബർക്കയിലെ സ്റ്റാർ കെയർ ഹോസ്പിറ്റലിൽ തുടങ്ങി. ആശുപത്രിവാസമില്ലാതെ പെെട്ടന്ന്തന്നെ ഇത്തരം രോഗങ്ങൾ ലേസർ ചികിത്സയിലൂടെ സുഖപ്പെടുത്താനാവുമെന്ന് അധികൃതർ അറിയിച്ചു. മുറിവുകളോ തുന്നലുകളോ മറ്റ് അസ്വസ്ഥതകളും താരതമ്യേന കുറവായിരിക്കുമെന്നും നിലവിൽ ഒമാനിൽ ബർക്കയിലെ സ്റ്റാർ കെയർ ഹോസ്പിറ്റലിൽ മാത്രമാണ് ഇത്തരം സംവിധാനമുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു. വെരിക്കോസ് വെയിൽസിനുള്ള ലേസർ ചികിത്സയും ആശുപത്രിയിൽ ലഭ്യമാണ്.
ആരോഗ്യ മന്ത്രാലയം റുസ്താഖ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. നാസർ അൽ ഷെകേലി ഉദ്ഘാടനംചെയ്തു. സ്റ്റാർ കെയർ ഹോസ്പിറ്റൽ ചെയർമാൻ -കൺസൽട്ടൻറ് അനസ്തറ്റിസ്റ്റ് ഡോ. സാദിഖ് കൊടക്കാട്ട്, സ്റ്റാർ കെയർ ഹോസ്പിറ്റൽ സി.ഇ.ഒ നാസർ ബത്ത, ബറക്ക സ്റ്റാർ കെയർ ഹോസ്പിറ്റൽ സി.ഒ.ഒ നിത്യാനന്ദ പൂജാരി, സ്റ്റാർ കെയർ ഡയറക്ടർ ഇൻ അഡ്മിൻ ആൻഡ് ഫിനാൻസ് അബ്ദുൽ ജലീൽ മന്ദാരി എന്നിവർ സംസാരിച്ചു. ബാർക്ക സ്റ്റാർ കെയർ മെഡിക്കൽ ഡയറക്ടറും കൺസൽട്ടൻറ് സർജനുമായ ഡോ. സുകുമാരൻ വെങ്ങയിൽ, കൺസൽട്ടൻറ് സർജൻ ഡോ. ആൽഫ്രഡ് അഗസ്റ്റിൻ എന്നിവരാണ് ലേസർ ചികിത്സ വിഭാഗത്തിന് നേതൃത്വം നൽകുന്നത്.
സ്റ്റാർ കെയർ ഗ്രൂപ്പ് ഡയറക്ടർമാർ, സ്റ്റാഫ്, ഉന്നത വ്യക്തിത്വങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. എല്ലാ ശനിയാഴ്ചയും ബർക്കയിലെ ആശുപത്രിയിൽ ഇതുസംബന്ധിച്ച് ആരോഗ്യബോധവത്കരണ ക്ലാസുമുണ്ടാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. മറ്റേണിറ്റി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഗ്യാസ്ട്രോ എൻററോളജി, യൂറോളജി, പീഡിയാട്രിക്സ്, ഇ.എൻ.ടി, ലാപ്രോസ്കോപ്പിക് സർജറി, പൾമണോളജി, സ്ലീപ്പ് ലാബ് തുടങ്ങി നിരവധി സേവനങ്ങളും ബർക്കയിലെ സ്റ്റാർ കെയർ ഹോസ്പിറ്റലിലൂെട നൽകിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.