അ​ൽ സ​ലീ​ൽ പാ​ർ​ക്ക്​ വി​ക​സി​പ്പി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കു​ന്നു

അൽ സലീൽ പ്രകൃതി സംരക്ഷണ പാർക്ക്​ വികസിപ്പിക്കാൻ പദ്ധതി

മ​സ്​​ക​ത്ത്​: തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ സ​ലീ​ൽ പ്ര​കൃ​തി സം​ര​ക്ഷ​ണ പാ​ർ​ക്ക്​ വി​ക​സി​പ്പി​ക്കു​ന്നു. പാ​ർ​ക്കി​നെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ആ​ക​ർ​ഷ​ക കേ​ന്ദ്ര​മാ​ക്കാ​നാ​ണ്​ പ​ദ്ധ​തി. ഒ​മാ​ൻ ഇ​ന്ത്യ ഫെ​ർ​ട്ടി​ലൈ​സ​ർ ക​മ്പ​നി​യാ​ണ് (ഒ​മി​ഫ്​​കോ)​ ഇ​തി​നാ​യി പ​ണം മു​ട​ക്കു​ക. ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്രം പ​രി​സ്​​ഥി​തി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ അ​ലി അ​ൽ അം​രി​യും ഒ​മി​ഫ്​​കോ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ സൈ​ദ്​ ബി​ൻ താ​ലി​ബ്​ അ​ൽ മ​അ്​​വാ​ലി​യും ഒ​പ്പു​വെ​ച്ചു.

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള​ട​ക്കം നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ കാ​മി​ൽ അ​ൽ വാ​ഫി​യി​ലു​ള്ള അ​ൽ സ​ലീ​ൽ പാ​ർ​ക്ക്​ പ​ശ്​​ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. 220 സ്​​ക്വ​യ​ർ കി​ലോ​മീ​റ്റ​ർ വി​സ്​​തൃ​തി​യു​ള്ള പാ​ർ​ക്കി​ലാ​ണ്​ ലോ​ക​ത്തി​ലെ ഏ​ഴ്​ ശ​ത​മാ​നം അ​റേ​ബ്യ​ൻ ഗ​സെ​ല്ലെ​ക​ളും വ​സി​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.