മസ്കത്ത്: ഡോ. പി. മുഹമ്മദ് അലി സ്ഥാപകനായ പി.എം.എ ഇന്‍റർ നാഷനൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഹോർമുസ് ഗ്രാൻഡ് ഹോട്ടലിൽ നടന്ന ഇഫ്താറിൽ സാമൂഹിക, സാംസ്കാരിക, മാധ്യമ, ബിസിനസ് തുടങ്ങി വിവിധ മേഖലകളിൽ അറിയപ്പെടുന്നവർ പങ്കെടുത്തു. പരിപാടിയിൽ ഡോ. പി. മുഹമ്മദ് അലി റമദാൻ സന്ദേശം നൽകി. ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് മുഖ്യാതിഥിയായി.
പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് ഭിന്നശേഷി കുട്ടികൾക്കായി തിരുവനന്തപുരത്ത് സ്ഥാപിച്ച അക്കാദമി ഓഫ് മാജിക്കൽ സയൻസിന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ഗൾഫാർ ഒമാൻ വൈസ് ചെയർമാൻ മുഹിയുദ്ദീൻ മുഹമ്മദ് അലി, ഇന്ത്യൻ സ്‌കൂൾ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം, അൽ അൻസാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ കിരൺ ആഷെർ, അനിൽ കിംജി (കിംജി രാംദാസ്), എൻ.ബി.ടി.സി ഗ്രൂപ് ചെയർമാൻ ശൈഖ് മുഹമ്മദ് അൽ ബെദ്ദ, ഡോ. തോമസ് അലക്സാണ്ടർ (അൽ അദ്രക് ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ്) തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.