സുഹാർ: മയക്കുമരുന്നിന് അടിമയായ മകന്റെ ചെയ്തികളിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്ന പിതാവിന്റെ കഥപറയുന്ന ‘പൊക’ ഹ്രസ്വസിനിമയുടെ പ്രദർശനവും വെബ് സീരീസിലൂടെ ശ്രദ്ധേയമായ ടീം എള്ളുണ്ടയുടെ രണ്ടാം പതിപ്പിന്റെ ലോഞ്ചിങ്ങും സുഹാർ ഫലജിലെ ഫുഡ് സ്റ്റുഡിയോ റസ്റ്റാറന്റ് ഹാളിൽ നടന്നു.
പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ചിത്രീകരണത്തിനായി വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. മയക്കുമരുന്നിന് അടിമപ്പെടുന്ന യുവാക്കൾ അവരുടെ ജീവിതം മാത്രമല്ല നഷ്ടപ്പെടുത്തുന്നതെന്നും കുടുംബ ബന്ധങ്ങളുടെ സന്തോഷം കൂടിയാണെന്നും ‘പൊക’യുടെ രചനയും സംവിധാനവും നിർവഹിച്ച സിറാജ് കാക്കൂർ പറഞ്ഞു.
ടീം എള്ളുണ്ടയുടെ ബാനറിൽ പുറത്തിറങ്ങിയ ‘പൊക’യിൽ പ്രണവ് കാക്കന്നൂർ, മുഹമ്മദ് സഫീർ, ശിവൻ അമ്പാട്ട്, ജാക്ക് ആമിർ, സന്ദീപ് എന്നിവരാണ് അഭിനയിച്ചത്.കാമറ, എഡിറ്റിങ്-പ്രണവ്, സാങ്കേതിക സഹായം ബബിലേഷ് ഭാസ്കർ, ശബ്ദം-ജാനകി.
ടീം എള്ളുണ്ട കോഓഡിനേറ്റർമാരായ ഗീതു, അൻഷാന ഖാൻ, സാദിഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു.കുട്ടികളായ മീര, ദിയ, നയോമി, മാധുര്യ എന്നിവരുടെ ഡാൻസ് പരിപാടികളും അനു, രമ്യ, അൻഷാന, ഗീതു, അഫ്രീത, മായ, അനിറ്റ, രാഖ എന്നിവർ അവതരിപ്പിച്ച ഗ്രൂപ് ഡാൻസും നടന്നു. മുഹമ്മദ് സഫീർ സ്വാഗതവും ഫുഡ് സ്റ്റുഡിയോ ഉടമ റഷീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.