റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വു​മാ​യി ഒ​മാ​ൻ മ​ജ്‍ലി​സുശ്ശൂ​റ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ മാ​വാ​ലി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

ഒ​മാ​ൻ-​റ​ഷ്യ​ൻ ബ​ന്ധ​ങ്ങ​ൾ ച​ർ​ച്ചചെ​യ്ത് ശൂ​റ ചെ​യ​ർ​മാ​ൻ

മ​സ്ക​ത്ത്: റ​ഷ്യ​ൻ ഫെ​ഡ​റ​ൽ അ​സം​ബ്ലി​യു​ടെ സ്റ്റേ​റ്റ് ഡു​മ ചെ​യ​ർ​മാ​ൻ വ്യാ​സെ​സ്ലാ​വ് വോ​ലോ​ഡി​നു​മാ​യി മ​ജ്‍ലി​സുശ്ശ​റ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ മാ​വാ​ലി ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നി​യ​മ​നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ള​ർ​ത്തി​യെ​ടു​ക്കാ​നും വ​രും​കാ​ല​യ​ള​വി​ൽ ഇ​രു കൗ​ൺ​സി​ലു​ക​ൾ ത​മ്മി​ലു​ള്ള കൂ​ടു​ത​ൽ ഏ​കോ​പ​ന​ത്തി​ന്റെ​യും കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വു​മാ​യും കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി. ഒ​മാ​നി-​റ​ഷ്യ​ൻ രാ​ഷ്ട്രീ​യ ബ​ന്ധ​ത്തി​ന്റെ നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു.

റ​ഷ്യ​ൻ ഫെ​ഡ​റേ​ഷ​ൻ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ വാ​ല​ന്റീ​ന മാ​റ്റ്വി​യെ​ങ്കോ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും നി​യ​മ​നി​ർ​മാ​ണ, പാ​ർ​ല​മെ​ന്റ​റി വൈ​ദ​ഗ്ധ്യം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ പാ​ർ​ല​മെ​ന്റ​റി ഫോ​റ​ങ്ങ​ളി​ൽ മ​നോ​ഭാ​വ​ങ്ങ​ളും ന​യ​ങ്ങ​ളും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ച​ർ​ച്ച ചെ​യ്തു.

റ​ഷ്യ​ൻ ഫെ​ഡ​റേ​ഷ​ൻ മു​ഫ്തീ​സ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നാ​യ ശൈ​ഖ് റാ​വി ഐ​നു​ദ്ദീ​നു​മാ​യും മ​ജ്‌​ലി​സ് ശൂ​റ ചെ​യ​ർ​മാ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Tags:    
News Summary - Shura Chairman discusses Oman-Russian relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.