മസ്കത്ത്: പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ ബോധവത്കരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി. സുസ്ഥിര പാരിസ്ഥിതിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളികളാകാൻ കമ്യൂണിറ്റി അംഗങ്ങളെ അഭ്യർഥിച്ച് സമൂഹ മാധ്യമമായ എക്സിൽ നിരവധി പോസ്റ്ററുകളും പങ്കുവെച്ചു.
പുനരുപയോഗിക്കാവുന്നതും ബദലുകൾ സ്വീകരിക്കേണ്ടതിന്റെയും പ്ലാസ്റ്റിക് ഉപഭോഗം കുറക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തു പറയുകയും ചെയ്തു. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനും സുസ്ഥിര പാരിസ്ഥിതിക സമ്പ്രദായങ്ങൾക്കായി സമർപ്പിക്കപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനുമുള്ള ദൗത്യത്തിൽ ഞങ്ങളോടൊപ്പം ചേരണമെന്ന് മുനിസിപ്പാലിറ്റി പറഞ്ഞു. സുസ്ഥിരതയിലേക്കുള്ള ഈ മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന ഇവന്റുകളിലും പ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.