മസ്കത്ത്: മസ്കത്തിൽനിന്ന് ഇഷ്യൂചെയ്ത ഇന്ത്യൻ പാസ്പോർട്ടുകൾക്ക് ഏർപ്പെടുത്തിയ പൊലീസ് വെരിഫിക്കേഷൻ കാരണം പാസ്പോർട്ടുകൾ പുതുക്കിലഭിക്കുന്നത് വൈകുന്നു.
മസ്കത്തിൽനിന്ന് ഇഷ്യൂ ചെയ്ത പാസ്പോർട്ടുകൾ നാട്ടിൽനിന്ന് വെരിഫിക്കേഷൻ ലഭിച്ചശേഷമാണ് പുതുക്കിനൽകുന്നത്. ഇതുകാരണം ഇൗ ഇനത്തിൽപെട്ട പാസ്പോർട്ടുകൾ ലഭിക്കാൻ മൂന്നും നാലും ആഴ്ച വരെ എടുക്കുന്നതായി സാമൂഹികപ്രവർത്തകർ പറയുന്നു. നാട്ടിലുള്ള അഡ്രസുകളും മറ്റ് വിവരങ്ങളും പൊലീസ് പരിശോധന നടത്തിയ ശേഷമായിരിക്കും പാസ്േപാർട്ടുകൾ ലഭിക്കുക. മസ്കത്തിൽനിന്നല്ലാതെ ഇഷ്യൂ ചെയ്ത പാസ്പോർട്ടുകൾ ഒരാഴ്ചകൊണ്ട് അപേക്ഷകന് പുതുക്കിലഭിക്കുന്നുണ്ട്.
ഇത്തവണ മസ്കത്തിൽ പാസ്പോർട്ട് പുതുക്കാൻനൽകിയപ്പോൾ നാട്ടിൽ വെരിഫിക്കേഷൻ നടന്നതായി സാമൂഹിക പ്രവർത്തകനായ മുനീർ പറഞ്ഞു. നാട്ടിൽ ബന്ധപ്പെടാൻ നൽകിയ നമ്പറിലേക്ക് പൊലീസ് സ്റ്റേഷനിൽനിന്ന് വിളിക്കുകയും ബന്ധപ്പെട്ട ഒാഫിസർ വീട്ടിൽ വെരിഫിക്കേഷന് വരുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ വെരിഫിക്കേഷൻ ഒാഫിസർ തിരിച്ചറിയൽ രേഖകളും മറ്റും പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു.
വെരിഫിക്കേഷൻ നിർബന്ധമായതിനാൽ പാസ്പോർട്ട് അപേക്ഷകൾ പൂരിപ്പിക്കുേമ്പാഴും സമർപ്പിക്കുേമ്പാഴും ഏറെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. നാട്ടിലെ വിലാസവും ബന്ധപ്പെടേണ്ട ആളുകളുടെ വിവരവും കൃത്യമായി നൽകിയില്ലെങ്കിൽ പാസ്പോർട്ട് ലഭിക്കുന്നതിന് താമസംപിടിക്കും. തെറ്റായ വിലാസവും മറ്റ് വിവരവും നൽകിയാൽ ചിലപ്പോൾ പാസ്പോർട്ട് പുതുക്കുന്നതിന് നിയമതടസ്സങ്ങൾ ഉണ്ടാവുകയും ചെയ്യാം.
താമസിക്കുന്ന വിലാസംതന്നെ അപേക്ഷയിൽ നൽകണം. ബന്ധപ്പെടേണ്ട ആളുടെ നമ്പർ നൽകുേമ്പാൾ നമ്പർ നിലവിലുണ്ടെന്നും തന്നെ വ്യക്തമായി അറിയുന്ന ആളാണെന്നും തന്നെ കുറിച്ച് കൃത്യമായി വിവരങ്ങൾ നൽകാൻ കഴിയുന്ന ആളാണെന്നും ഉറപ്പുവരുത്തണം. അപേക്ഷ നൽകുന്നതിന് മുമ്പുതന്നെ ബന്ധപ്പെടേണ്ട ആളെ വിളിച്ച് വിവരം ധരിപ്പിക്കുന്നതും നല്ലതാണ്.
ശരിയായ വിലാസവും മറ്റ് വിവരങ്ങളും കൃത്യമായി നൽകിയ അപേക്ഷകന് നിലവിലെ വെരിഫിേക്കഷൻ പ്രയാസങ്ങൾ ഉണ്ടാക്കില്ല. ഇത്തരക്കാർക്ക് ഏതാനും ആഴ്ചകൾക്കുള്ളിൽതന്നെ പാസ്പോർട്ട് ലഭിക്കുകയും ചെയ്യും. എന്നാൽ, വർഷങ്ങളായി ഗൾഫിൽ കുടുംബ സമേതം താമസമാക്കുകയും നാട്ടിൽ കൃത്യമായ വിലാസം നൽകാനില്ലാത്തവർക്കും പാസ്പോർട്ടുകൾ പുതുക്കാൻ പ്രയാസം അനുഭവപ്പെടും.
ഇത്തരക്കാർ നാട്ടുകാരുമായി ബന്ധമില്ലാത്തവരോ പുതുതായി താമസംമാറ്റിയവരോ ആണെങ്കിൽ നാട്ടിലെ വെരിഫിക്കേഷൻ ഒാഫിസറുടെ കാരുണ്യം തേടേണ്ടിവരും. നിലവിലെ അവസ്ഥയിൽ മസ്കത്തിൽനിന്ന് ഇഷ്യൂ ചെയ്ത പാസ്പോർട്ടുകൾ പുതുക്കുേമ്പാൾ കാലാവധി കഴിയുന്നതുവരെ കാത്തുനിൽക്കരുത്. പാസ്പോർട്ട് കാലാവധിക്ക് രണ്ട് മാസം മുെമ്പങ്കിലും പാസ്പോർട്ട് പുതുക്കാൻ അപേക്ഷ നൽകുന്നതാണ് നല്ലതെന്ന് സാമൂഹികപ്രവർത്തകർ പറയുന്നു.
വിസ പുതുക്കാൻ പാസ്പോർട്ടിന് ആറുമാസ കാലാവധി ആവശ്യമുള്ളതിനാൽ ഇത്തരക്കാരും വിസ കാലാവധി കഴിയുന്നതുവരെ കാത്തിരിക്കാതെ നേരത്തെതന്നെ പാസ്പോർട്ട് പുതുക്കാൻ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.