മസ്കത്ത്: ഒമാനിൽ കഴിഞ്ഞവർഷം ജനന നിരക്ക് വർധിച്ചു. മൊത്തം 88,346 കുട്ടികളാണ് കഴിഞ്ഞവർഷം ജനിച്ചത്. 6478 പേർ വിദേശികളാണ്. 2015ൽ 86,286 ജനനം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥാനത്താണിതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. 2016ൽ ഒാരോ ആറു മിനിറ്റിലും ഒരു ജനനം വീതമാണ് ഉണ്ടായത്. ഒരു മണിക്കൂറിൽ പത്തും ഒരു ദിവസം ശരാശരി 242 വീതവും കുട്ടികൾ ജനിച്ചു. ഗർഭം ധരിച്ചവരിൽ 35 വയസ്സിന് മുകളിലുള്ളവർ 21.4 ശതമാനമാണ്. 32.7 ശതമാനം പേരാകെട്ട 25നും 29നുമിടയിൽ പ്രായമുള്ളവരാണ്. രണ്ടു വിഭാഗത്തിലും മുൻ വർഷത്തേക്കാൾ വർധനയുണ്ട്. ആരോഗ്യമേഖലയുടെ നിലവാരവും ജനങ്ങളിലെ അവബോധവും ഉയർത്തുന്നതിൽ സർക്കാർ കൈവരിച്ച നേട്ടങ്ങളാണ് ഉയർച്ചക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞവർഷം ജനിച്ചതിൽ 51.2 ശതമാനവും ആൺകുട്ടികളാണ്. ഒമാനി ജനനനിരക്ക് കൂടുതലും മസ്കത്ത്, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലാണ്. അൽ വുസ്ത, മുസന്ദം എന്നിവിടങ്ങളിലാണ് കുറവ്. 53 ശതമാനം വിദേശി കുട്ടികളും ജനിച്ചത് മസ്കത്തിലാണ്. ആഗസ്റ്റിലാണ് കൂടുതൽ ജനനം ഉണ്ടായത്, 9.2 ശതമാനം. കുറവ് ഏപ്രിലിലാണ്, 7.7 ശതമാനം. 7399 ഒമാനികൾ അടക്കം 8828 പേർ കഴിഞ്ഞ വർഷം മരണപ്പെടുകയും ചെയ്തു. മരിച്ചവരിൽ 81.4 ശതമാനവും പുരുഷന്മാരാണ്.
ഒരു ദിവസം ശരാശരി 24 പേർ എന്ന തോതിൽ പ്രതിമാസം 735 എന്ന തോതിലാണ് മരണനിരക്ക്. 2011 മുതൽ 16 വരെ കാലയളവിൽ നവജാത ശിശു മരണം 220 ആയി ഉയർന്നു. 36.8 ശതമാനത്തിെൻറ വർധനയാണ് ഇത്. അഞ്ചു വയസ്സിൽ താഴെയുള്ള 284 കുട്ടികളും മരിച്ചു. 39.1 ശതമാനമാണ് വർധന. വടക്കൻ ബാത്തിനയിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മസ്കത്ത് ആണ് രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.