മസ്കത്ത്: വടക്ക് പടിഞ്ഞാറൻ കാറ്റിനെ തുടർന്ന് വരും ദിവസങ്ങളിൽ രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും പൊടിക്കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലുമായിരിക്കും കാറ്റിനെ തുടർന്ന് പൊടി ഉയരാൻ കൂടുതൽ സാധ്യത.
മുസന്ദം ഗവർണറേറ്റുൾപ്പെടെ രാജ്യത്തെ തീരപ്രദേശങ്ങളിൽ തിരമാലകൾ രണ്ട് മുതൽ 2.5 മീറ്റർവരെ ഉയർന്നേക്കും. വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.