മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച പകൽ വൈദ്യുതി മുടങ്ങി. എന്നാൽ, രാത്രി 9.30ഓടെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചെന്ന് നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. ദിബ്ബ, കസബ്, ബുഖ വിലായത്തുകളിൽ വൈദ്യുതി തടസ്സം നേരിട്ടതിൽ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുന്നതായി ഉച്ചയോടെ ‘നാമ’ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
പ്രശ്നം എത്രയും വേഗം പരിഹരിക്കാനും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനും എമർജൻസി ടീമംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി. വൈകീട്ട് അഞ്ചോടെ, 75 ശതമാനം പ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചതായി കമ്പനി അറിയിച്ചിരുന്നെങ്കിലും രാത്രി എട്ടുവരെ ഗവർണറേറ്റിന്റെ പലയിടങ്ങളിലും വൈദ്യുതി വിതരണം തിരിച്ചുവന്നിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.