മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിെൻറ 2021ലെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം ബെന്യാമിന് നൽകുമെന്ന് മലയാള വിഭാഗം കൺവീനർ പി. ശ്രീകുമാർ കേരളോത്സവവേദിയിൽ അറിയിച്ചു. ഓൺലൈൻ ആയി നടന്ന ചടങ്ങിൽ ബെന്യാമിൻ മുഖ്യാതിഥിയായി. 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ' എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്. അടുത്ത വർഷം ജനുവരി 28ന് അൽഫലാജിൽ നടക്കുന്ന മലയാളം വിങ്ങിെൻറ രജതജൂബിലി സമാപന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
ഹൃദയവും മനസ്സും ജീവിതരീതികൾകൊണ്ടും കേരളത്തിൽ ആയിരിക്കുന്നവരാണ് ഓരോ പ്രവാസിയുമെന്ന് ബെന്യാമിൻ പറഞ്ഞു. വ്യത്യസ്ത ജീവിതരീതികൾക്കും സംസ്കാരത്തിനും വിശ്വാസത്തിനും ഇടയിൽ നമ്മെ കണ്ണികോർത്ത് നിർത്തുന്ന പ്രധാനകാര്യം മലയാളം എന്ന ഭാഷയാണെന്നും അദ്ദേഹം പറഞ്ഞു. കേരളോത്സവത്തോടനുബന്ധിച്ച് അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഓണാഘോഷ മത്സരവിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു. കൺവീനർ പി. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി സുനിൽകുമാർ കൃഷ്ണൻ നായർ സംസാരിച്ചു. കോകൺവീനർ ലേഖ വിനോദ് സ്വാഗതവും സാഹിത്യ വിഭാഗം ജോയൻറ് സെക്രട്ടറി രാജേഷ്കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.