മസ്കത്ത്: പ്രവാസി സാഹിത്യോത്സവ് ഗ്രാന്‍ഡ് ഫിനാലെയുടെ പ്രചാരണാര്‍ഥം ഗള്‍ഫിലെ ആയിരം പ്രദേശങ്ങളില്‍ വിളംബരങ്ങള് സംഘടിപ്പിക്കും. കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് പ്രവാസി സാഹിത്യോത്സവ് ഗ്രാൻഡ് ഫിനാലെ ഡിസംബര്‍ മൂന്നിനാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നടക്കുക. ഏഴ് ദേശീയ ഘടകങ്ങളില്‍നിന്ന് 455 പ്രതിഭകള്‍ മാറ്റുരക്കും. പ്രവാസി സാഹിത്യോത്സവിന് റിയാദ് കേന്ദ്രമായി കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.
സംഘാടക സമിതി യോഗം പരിപാടികള്‍ക്ക് രൂപം നല്കി. ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ അംഗം ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വടകര അധ്യക്ഷത വഹിച്ചു. വിവിധ ഉപസമിതി ചര്‍ച്ചകളില്‍ ഉസ്മാന് സഖാഫി തിരുവത്ര, അഹ്മദ് കെ. മാണിയൂര്‍, ബസ്വീര്‍ സഖാഫി അജ്മാന്, ലുഖ്മാന് പാഴൂര്‍, സി.ടി. അബ്ദുല്ലത്വീഫ്, അബ്ദുറസാഖ് മാറഞ്ചേരി, പി.സി.കെ. ജബ്ബാര്‍, ജാബിര്‍ ജലാലി, ഫിറോസ് മാസ്റ്റര്‍, കുട്ടി നടുവട്ടം, ഷമീം തിരൂര്‍, അബൂബക്കര്‍ അസ്ഹരി, അബ്ദുല്‍ ബാരി നദ്വി, അബ്ദുറഹ്മാന് സഖാഫി ചെമ്പ്രശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഗ്രാൻഡ് ഫിനാലെയിലേക്കുള്ള യോഗ്യത മത്സരമായ നാഷനല്‍തല പ്രവാസി സാഹിത്യോത്സവുകള്‍ നവംബര്‍ 18, 19, 20 തീയതികളില്‍ നടക്കും. വിവിധ രാജ്യങ്ങളിലെ ദേശീയ പ്രവാസി സാഹിത്യോത്സവുകളില്‍ സ്പീക്കര്‍ എം.ബി. രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രിമാരായ സജി ചെറിയാന്, അഹ്മദ് ദേവര്‍കോവില്‍, സാംസ്കാരിക പ്രവര്‍ത്തകരായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, കല്‍പ്പറ്റ നാരായണന്, കെ.പി. രാമനുണ്ണി, കെ.ടി. സൂപ്പി, പി. സുരേന്ദ്രന്, മോഹന്‍ അറക്കല്‍, വിമീഷ് മണിയൂര്‍, ഡോ. എസ്. ഹൈദര്‍ അലി, ഡോ. ഫാറൂഖ് നഈമി, സി.എന്‍. ജഅ്ഫര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.