മസ്കത്ത്: ഗർഭകാലം മൂന്നു മാസം പിന്നിട്ട ഗർഭിണികൾക്ക് വാക്സിനെടുക്കാം. ഇവരും മുൻഗണന പട്ടികയിൽ ഉൾപ്പെടുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഗർഭിണികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ചും വകുപ്പ് നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
കുത്തിവെപ്പ് കേന്ദ്രങ്ങളിലെത്തുേമ്പാൾ ഹെൽത്ത് റെക്കോർഡ് കരുതണം, മറ്റേതെങ്കിലും വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ രണ്ടാഴ്ച കഴിഞ്ഞിരിക്കണം, നേരത്തെ കോവിഡ് വന്നിട്ടുണ്ടെങ്കിൽ രോഗമുക്തിയുടെ നാലാഴ്ചക്കകം കുത്തിവെപ്പെടുക്കണം, പനി, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടെങ്കിൽ സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ പോകണം, ഏതെങ്കിലും വാക്സിൻ സ്വീകരിച്ചത് മുമ്പ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെങ്കിൽ കുത്തിവെപ്പിന് മുമ്പ് ഡോക്ടറെ കാണണം എന്നീ നിബന്ധനകളാണ് പാലിക്കേണ്ടത്. ഒമാനിൽ ഉപയോഗിക്കുന്ന എല്ലാ വാക്സിനുകളും ഗർഭിണികൾക്ക് സുരക്ഷിതമാണെന്നും രോഗനിയന്ത്രണ വിഭാഗം ഡയറക്ടർ ജനറൽ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.