മസ്കത്ത്: നമീബിയക്കെതിരെയുള്ള ട്വന്റി 20 പരമ്പരക്ക് പിറകെ മറ്റൊരു ക്രിക്കറ്റ് മാമാങ്കം കൂടി വിരുന്നെത്തുന്നു.
10 ടീമുകൾ മാറ്റുരക്കുന്ന എ.സി.സി പ്രീമിയർ കപ്പിന് വെള്ളിയാഴ്ച അമീറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ തുടക്കമാകും. രാവിലെ 10 മണി മുതൽ രണ്ട് ടർഫ് ഗ്രൗണ്ടുകളിലായി മത്സരങ്ങൾ അരങ്ങേറും. ടർഫ് ഒന്നിൽ ഒമാൻ ബഹ്റൈനെയും രണ്ടിൽ യു.എ. ഇ കുവൈത്തിനെയും നേരിടും. ഉച്ചക്ക് 2.30ന് നേപ്പാൾ മലേഷ്യയോടും ഖത്തർ ഹോങ്കോങ്ങിനോടും ഏറ്റുമുട്ടും.
ഏപ്രിൽ 21ന് 2.30ന് നടക്കുന്ന ഫൈനലോടെ ടൂർണമെന്റിന് പര്യവസാനം കുറിക്കും. സൗദി അറേബ്യ, കംബോഡിയ എന്നിവയാണ് ടൂർണമെന്റിൽ മാറ്റുരക്കുന്ന മറ്റു രണ്ട് ടീമുകൾ. 2025ൽ നടക്കുന്ന ഏഷ്യ കപ്പിന്റെ അവസാന സ്ഥാനക്കാരെ കണ്ടെത്താനുള്ള ഫൈനൽ ഘട്ട മത്സരങ്ങളായാണ് ഈ ടൂർണമെന്റിനെ കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.