മസ്കത്ത്: ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഇബ്ര ഫ്രണ്ട്സ് സര്‍ക്കിള്‍ സംഘടിപ്പിച്ച പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇബ്ര വാരിയേഴ്സ് ചാമ്പ്യന്മാരായി.
ഇബ്ര ഹോസ്പിറ്റല്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ സഫാല സ്ട്രൈക്കേഴ്സിനെ 27 റണ്‍സിന് ആണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇബ്ര വാരിയേഴ്സ് ക്യാപ്റ്റന്‍ ഫൈസാന്റെ സെഞ്ച്വറി മികവില്‍ നിശ്ചിത 15 ഓവറില്‍ 180 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സഫാല സ്ട്രൈക്കേഴ്സിനു 153 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
സ്ട്രൈക്കേഴ്സിനു വേണ്ടി ആലം 15 റണ്‍സും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അസീസ് (38), അര്മാന് (33), ഷാഹിദ് (25) റണ്‍സ് നേടി. വാരിയേഴ്സിന് വേണ്ടി 102 റണ്‍സ് നേടുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഫൈസാന്‍ മാന്‍ ഓഫ് ദ മാച്ചും ടൂര്‍ണമെന്റിലെ താരവുമായി. വിന്നേഴ്സിനു വേണ്ടിയുള്ള കാഷ് പ്രൈസും ട്രോഫിയും ഇബ്ര ഹോസ്പിറ്റല്‍ അനസ്തേഷ്യ ഡോ. ഹിസാം വിതരണം ചെയ്തു.
റണ്ണേഴ്സിന് വേണ്ടിയുള്ള കാഷ് പ്രൈസും ട്രോഫിയും ഫൈനല്‍ നിയന്ത്രിച്ച ജിജു സമ്മാനിച്ചു. മാന്‍ ഓഫ് ദ സീരീസ് ട്രോഫി സജ്നാസ് പഴശ്ശി, മാന്‍ ഓഫ് ദ മാച്ച് ട്രോഫി ഹനീഫ ഫാളിലി എന്നിവര്‍ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.