സലാല: കേരളത്തിൽനിന്ന് മലയാളം അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്ത് സലാലയിൽ മലയാളത്തെ നെഞ്ചോടു ചേർക്കുന്നത് കാണുമ്പോൾ അഭിമാനമുണ്ടെന്ന് പ്രശസ്ത പാട്ടുകാരൻ വി.ടി. മുരളി.
മലയാളത്തെ അമ്മയെപ്പോലെ സ്നേഹിക്കുന്നതും ഗൗരവമായ രീതിയിൽ ഭാഷയെയും സാഹിത്യത്തെയും കാണുന്നതും ഏറെ സന്തോഷിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.സി മലയാള വിഭാഗം ഇന്ത്യൻ സോഷ്യൽ ക്ലബ് മൈതാനിയിൽ സംഘടിപ്പിച്ച ബാലകലോത്സവവും കേരളപ്പിറവി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ മലയാള വിഭാഗം കൺവീനർ എ.പി. കരുണൻ അധ്യക്ഷത വഹിച്ചു.
രാകേഷ് കുമാർ ഝാ, ഡോ.കെ. സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, ഡി. ഹരികുമാർ, റഷീദ് കൽപറ്റ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മലയാള വിഭാഗം പിന്നിട്ട വഴികൾ എന്ന ഡോക്യുമെന്ററി പ്രദർശനവും നടന്നു. ചാക്യാരായി പ്രദീപ് പുലാനി സദസ്സിനെ കൈയിലെടുത്തു.
വിവിധ നൃത്തങ്ങളും അരങ്ങേറി. നൂറുകണക്കിനാളുകൾ സംബന്ധിച്ചു. പ്രശാന്ത് നമ്പ്യാർ സ്വാഗതവും എം.കെ. ഷിജിൽ നന്ദിയും പറഞ്ഞു. എക്സി. കമ്മിറ്റിയംഗങ്ങളായ സജീബ് ജലാൽ, ദിൽരാജ് ആർ.നായർ, മണികണ്ഠൻ നായർ, ഡെന്നി ജോൺ, പ്രിയ ദാസ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.