മസ്കത്ത്: ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ സ്കൂൾ മസ്കത്ത് പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാൻ രാജിവെച്ചു. ഒമാനിൽ ആറര വർഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം ജന്മനാട്ടിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം തന്നെയാണ് അറിയിച്ചത്.
ഗണിതത്തിലും കമ്പ്യൂട്ടർ സയൻസിലും ബിരുദാനന്തര ബിരുദവും ഗണിതശാസ്ത്രത്തിൽ പിഎച്ച്.ഡിയും നേടിയ ഇദ്ദേഹം 2017ലാണ്സ്കൂളിന്റെ പ്രിൻസിപ്പലായി ചുമതലയേറ്റത്. 1975ൽ 135 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ നിലവിൽ 9000ത്തിലധികം വിദ്യാർഥികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.