മസ്കത്ത്: നബിദിന സമ്മേളനങ്ങളും അനുബന്ധകാര്യങ്ങളും പ്രവാചകചര്യ ലോകർക്ക് പരിചയപ്പെടുത്താനും അതുവഴി നബയെ അറിയാൻ വഴിയൊരുക്കുമെന്നും സിംസാറുൽ ഹഖ് ഹുദവി അഭിപ്രായപ്പെട്ടു. നബിദിന പരിപാടികൾ കണ്ണടച്ച് എതിർക്കുകയും അതിനെ നിസ്സാരവത്കരിക്കുകയും ചെയ്യുന്നത് നബിയെ അറിയാനുള്ള അവസരം നിഷേധിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.
അമീറാത്ത് കെ.എം.സി.സി-സമസ്ത ഇസ്ലാമിക് സെൻർ (ഐ.ഡി.സി) നടത്തിയ മദീന പാഷൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസ്.ഐ.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അൻവർ ഹാജി ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് നാഷനൽ കമ്മിറ്റി പ്രസിഡന്റ് ശകീർ ഫൈസി, കെ.എം.സി.സി നേതാക്കൾ അഷ്റഫ് കിണവക്കൽ, ഷാജഹാൻ, ഷമീർ പാറയിൽ, സൈദ് ശിവപുരം, ഒമാൻ എസ്.ഐ.സി നേതാക്കളായ കെ.എൻ.എസ്. മൗലവി, മുജീബ് റഹ്മാൻ അൻസ്വരി, ശൈഖ് അബ്ദുൽ റഹ്മാൻ, വാദി ഹതാത് മസ്ജിദ് ഇമാം ശൈഖ് മുഹമ്മദ് ഖമീസ്, സാജിദ് നാദാപുരം, അഷ്റഫ് കക്കാട്, അബ്ബാസ് ഉപ്പള, വി.സി. റിയാസ്, യാസർ നാദാപുരം, ഇസ്മായിൽ മുസ്ലിയാർ, അഷ്കർ മട്ടന്നൂർ, അഷ്റഫ് പരപ്പനങ്ങാടി, അജ്മൽ വയനാട് എന്നിവർ സംസാരിച്ചു.
മദ്റസ വിദ്യാർഥികളുടെ കലാ സാഹിത്യ മത്സരങ്ങൾ നടന്നു. ഇശ്ഖ് മജ്ലിസിന് ഖാജ ഹുസൈൻ ദാരിമി വയനാട്, ജഹ്ഫർ വല്ലപ്പുഴ, ശറഫുദ്ദീൻ കാപ്പാട്, മുഹമ്മദ് സഅദ് എന്നിവർ നേതൃത്വം നൽകി.
ആശിഖുൽ ഹാദി വാഫി, അനസ് മൗലവി, അബൂബക്കർ ഫൈസി, സുബൈർ ഫൈസി, ഹസൻ മൗലവി എന്നിവർ മൗലൂദ് മജ്ലിസിനു നേതൃത്വം നൽകി. ഫൈസൽ ഫൈസി, ജഅഫർ അൻവരി, ഹാഫിസ് മിസ്ഹബ് സൈൻ എന്നിവർ ഖിറാഅത്ത് നടത്തി.
ഫ്ലവർ ഷോ, ദഫ് പ്രോഗ്രാം, അവാർഡ് ദാനം, അനുമോദനം, സർട്ടിഫിക്കറ്റ് വിതരണം, ദുആ മജ്ലിസ്, പൊതുപരീക്ഷ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ സൗജന്യ ഉംറയുടെ വിജയിയെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു. സ്റ്റാറ്റസ് ചലഞ്ചിൽ വിജയിച്ചവർക്ക് സമ്മാനം നൽകി.
സുബൈർ ഹാജി മംഗലാപുരം, ഷഹീർ തലശേരി, സൻസീർ, ഹാഷിർ ഹാജി, സാജിദ് കൊല്ലം, പി.സി. ഗഫൂർ, സിദ്ദീഖ്, സുഹൈൽ തളിപ്പറമ്പ്, നൈസാം ഹനീഫ്, സമീർ, ഷഫീർ, സാദിഖ് നെല്ലൂന്നി, സലാം, കമറുദ്ധീൻ, സുഹൈൽ നാദാപുരം, ഷെഫീൽ, അസീബ് എന്നിവർ നേതൃത്വം നൽകി. കെ.എം.സി.സി ഏരിയ പ്രസിഡന്റ് റഷീദ് ബഹയുടെ അധ്യക്ഷതയിൽ നടന്ന സമാപന സെഷൻ മദീന പാഷൻ ജനറൽ കൺവീനർ നൗഫൽ ചിറ്റാരിപ്പറമ്പ് സ്വാഗതവും വർക്കിങ് സെക്രട്ടറി കെ. കെ.റജീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.