മസ്കത്ത്: കണ്ണൂർ എയര്‍പോട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ "സമര പ്രഖ്യാപന കൺവെൻഷൻ" ആഗസ്റ്റ് 14ന് മട്ടന്നൂരില്‍ സംഘടിപ്പിക്കും. കണ്ണൂർ എയർപോർട്ടിൽ വിദേശവിമാനങ്ങൾക്കു പറന്നിറങ്ങാൻ അവസരമൊരുക്കുക, അതിലൂടെ കേരളത്തിനും ഇന്ത്യക്കും വെളിയിലുള്ള മലബാറുകാരുടെ യാത്രാക്ലേശത്തിനു പരിഹാരം കാണുക എന്ന ആവശ്യമുന്നയിച്ചാണ് സമര പ്രഖ്യാപനം.
വിജയം കാണുംവരെ തുടരുന്ന പോരാട്ടമാണ് ജനകീയ കണ്‍വെന്‍ഷനിലൂടെ ആക്ഷൻ കൗൺസിൽ നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കണ്ണൂരിലെ പ്രവാസികൾ അവരുടെ നാട്ടിലുള്ള കുടുംബാങ്ങങ്ങളും സുഹൃത്തുക്കളുമൊന്നായി സമര പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.