പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പ്രവർത്തനങ്ങളുമായി സേവ് ഒ.ഐ.സി.സി

മസ്കത്ത്​: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വൻ വിജയം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്കു സേവ് ഒ.ഐ.സി.സി ഔപചാരിക തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക യോഗത്തിൽ വൈകാതെ തന്നെ വിപുലമായ തിരഞ്ഞെടുപ്പ് കൺവെൻഷൻ വിളിച്ചുചേർക്കാൻ തീരുമാനിച്ചു. ഉമ്മൻ‌ ചാണ്ടിയെന്ന ജനകീയനായ നേതാവിനെ ജീവിച്ചിരിക്കുമ്പോൾ തേജോവധം ചെയ്തവർ അതിന്റെ തിരിച്ചടി ഭയന്ന് കൂടുതൽ വിഷലിപ്‌തമായ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും എന്നാൽ ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതിക്ക് ബാലറ്റിലൂടെ മറുപടി പറയാൻ പുതുപ്പള്ളിയിലെ ജനം കാത്തിരിക്കയാണെന്നും യോഗം വിലയി രുത്തി.

വിപുലമായ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കമ്മിറ്റികൾ രൂപവത്കരിച്ച് ഓരോ പഞ്ചായത്തിന്റെയും ചുമതലകൾ വിവിധ ഭാരവാഹികൾക്കു നൽകുകയും വാട്സ്ആപ് ഗ്രൂപ്പുകൾ വഴി പ്രചാരണം വിലയിരുത്തുകയും ചെയ്യും. സേവ് ഒ.ഐ.സി.സി ഭാരവാഹികളിലോ അനുഭാവികളിലോ പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടർമാർ ഇല്ലെങ്കിലും ഒമാനിൽ മണ്ഡലത്തിലെ വോട്ടർമാർ ഉണ്ടെങ്കിൽ അവർക്കു വോട്ട് ചെയ്യാൻ പോകാനുള്ള സംവിധാനം ഒരുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

ഓണത്തിന് ശേഷം പ്രചാരണം അവസാന റൗണ്ടിൽ എത്തുന്നതോടെ പ്രധാന ഭാരവാഹികൾ മണ്ഡലത്തിൽ നേരിട്ടെത്തി പ്രചാരണം നയിക്കുമെന്നും നാഷനൽ പ്രസിഡൻറ് അനീഷ് കടവിൽ, ജനറൽ സെക്രട്ടറി ജിജോ കടന്തോട്ട് എന്നിവർ പറഞ്ഞു.

Tags:    
News Summary - Puthupally by-election: Save OICC with activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.