ഒ​മാ​ന്‍റെ വിവിധ പ്രദേശങ്ങളിൽ മഴ തുടരുന്നു

മ​സ്ക​ത്ത്​: തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഒ​മാ​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ കോ​രി ചൊ​രി​യു​ന്ന​ത്. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ​നി​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. പ​ല​യി​ട​ത്തും വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച​വ​രെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ല്‍ കാ​റ്റി​ന്റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ദാ​ഹി​റ, ദാ​ഖി​ലി​യ, തെ​ക്ക് -വ​ട​ക്ക് ബാ​ത്തി​ന, ബു​റൈ​മി, തെ​ക്ക്-​വ​ട​ക്ക് ശ​ര്‍ഖി​യ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ലാ​യി​രി​ക്കും മ​ഴ ല​ഭി​ക്കു​ക. ദി​മ, മു​ദൈ​ബി, ദോ​ഫാ​റി​ലെ ജ​ബ​ല്‍ പ്ര​ദേ​ശ​ങ്ങ​ള്‍, ഇ​ബ്രി, മ​ഹ്ദ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ സ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത്. 

Tags:    
News Summary - Rain continues in different areas of Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.