ഒമാനിൽ ​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ

മ​സ്ക​ത്ത്​: ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു മ​ഴ കോ​രി​ച്ചൊ​രി​ഞ്ഞ​ത്. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. റു​സ്താ​ഖ്​ ​ വി​ലാ​യ​ത്തി​ലെ വാ​ദി ബ​നി ഗാ​ഫി​ർ അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ഭേ​ദ​പ്പെ​ട്ട മ​ഴ പെ​യ്ത​ത്​.

അ​തേ​സ​മ​യം, അ​ൽ ഹ​ജ​ർ മ​ല​നി​ര​ക​ളി​ലും മു​സ​ന്ദം, വ​ട​ക്ക​ൻ ബ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ഞാ​യ​റാ​ഴ്ച​വ​രെ ​ ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ ​കേ​ന്ദ്രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്​. ഇ​ത്​ ഒ​മാ​ൻ ക​ട​ലി​ന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. 

വാ​ദി ബ​നി ഗാ​ഫി​റി​ൽ​നി​ന്നു​ള്ള മ​ഴ​ക്കാ​ഴ്ച

Tags:    
News Summary - Rain in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.