ഒമാനിൽ ​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​ഴ ല​ഭി​ച്ചു. സൂ​ർ വി​ലാ​യ​ത്തി​ലും മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ലു​മാ​ണ്​​ മ​ഴ ല​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച​വ​രെ മു​സ​ന്ദം, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഖി​ലി​യ, മ​സ്‌​ക​ത്ത്, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 10 മു​ത​ൽ 40 മി​ല്ലി​മീ​റ്റ​ർ​വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും. മ​ണി​ക്കൂ​റി​ൽ 28 മു​ത​ൽ 56 കി.​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലാ​യി​രി​ക്കും കാ​റ്റ്​ വീ​ശു​ക. മു​സ​ന്ദം പ​ടി​ഞ്ഞാ​റ​ൻ തീ​ര​ങ്ങ​ളി​ലും ഒ​മാ​ൻ ക​ട​ൽ​തീ​ര​ങ്ങ​ളി​ലും തി​ര​മാ​ല​ക​ൾ ര​ണ്ട്​ മീ​റ്റ​ർ​വ​രെ ഉ​യ​ർ​​ന്നേ​ക്കും. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Rain in various areas in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.