ര​ജി​ലാ​ലി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ഐ.​എ​സ്.​സി കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച യോ​ഗം

ര​ജി​ലാ​ലി​ന്‍റെ വി​യോ​ഗം; ഐ.​എ​സ്.​സി കേ​ര​ള വി​ഭാ​ഗം അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു

മ​സ്ക​ത്ത്: അ​ബൂ​ദ​ബി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം മു​ൻ ക​ൺ​വീ​ന​റും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ നി​റ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ര​ജി​ലാ​ലി​ന്‍റെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ദാ​ർ​സൈ​ത്തി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ യോ​ഗം ചേ​ർ​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഉ​ദ്യോ​ഗാ​ർ​ഥം ര​ജി​ലാ​ൽ അ​ബൂ​ദ​ബി​യി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. അ​ബൂ​ദ​ബി സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ മു​ൻ ഓ​ഡി​റ്റ​റും അ​ബൂ​ദ​ബി ശ​ക്തി പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ ഫെ​സി​ലി​റ്റീ​സ് ആ​ൻ​ഡ് എ​ൻ​ഹാ​ൻ​സ്മെ​ന്റ് സെ​ക്ര​ട്ട​റി​യും പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗ​വു​മാ​യ വി​ൽ​സ​ൺ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​നി​ത കോ​ഓ​ഡി​നേ​റ്റ​ർ ശ്രീ​ജ ര​മേ​ഷ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പു​ഷ്പാ​ർ​ച്ച​ന​യി​ൽ ഒ​മാ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​ച്ചേ​ർ​ന്ന നൂ​റു​ക​ണ​ക്കി​ന് പേ​ർ പ​ങ്കെ​ടു​ത്തു.

സ​ഹം ഇ​ന്ത്യ​ൻ സ്കൂ​ളി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്റ് കൂ​ടി​യാ​യി​രു​ന്ന ര​ജി​ലാ​ലി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ശി​വ​കു​മാ​ർ മാ​ണി​ക്കം, വൈ​സ് ചെ​യ​ർ​മാ​ൻ സെ​യ്ദ് സ​ൽ​മാ​ൻ, ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ നി​ധീ​ഷ് കു​മാ​ർ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ സാ​മൂ​ഹി​ക ക്ഷേ​മ വി​ഭാ​ഗം സെ​ക്ര​ട്ട​റി​യും ബോ​ർ​ഡ് അം​ഗ​വു​മാ​യ പി.​ടി.​കെ. ഷ​മീ​ർ, വി​നോ​ഭ എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു.

മ​ല​യാ​ളം മി​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ ​ജെ. ര​ത്ന​കു​മാ​ർ, മ​ല​ബാ​ർ വി​ങ് കോ ​ക​ൺ​വീ​ന​ർ സി​ദ്ദീ​ക്ക് ഹ​സ​ൻ, മ​ല​യാ​ളം മി​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​മാ​ർ, സെ​ക്ര​ട്ട​റി അ​നു​ച​ന്ദ്ര​ൻ, കെ.​എം.​സി.​സി നേ​താ​വ് അ​ബൂ​ബ​ക്ക​ർ, ഫ​സ​ൽ റ​ഹ്മാ​ൻ, അ​ജ​യ​ൻ പോ​യ്യാ​റ, കേ​ര​ള വി​ഭാ​ഗം കോ. ​ക​ൺ​വീ​ന​ർ കെ.​വി. വി​ജ​യ​ൻ തു​ട​ങ്ങി ഒ​മാ​നി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു. കേ​ര​ള വി​ങ് ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും കേ​ര​ള വി​ഭാ​ഗം ട്ര​ഷ​റ​ർ അം​ബു​ജാ​ക്ഷ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Rajilal's demise- ISC Kerala Chapter Organized Condolence Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.