മസ്കത്ത്: എമര്‍ജിങ് ടീംസ് ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അഞ്ചാം മത്സരത്തില്‍ ശ്രീലങ്കന്‍ എ ടീം വിജയിച്ചു. ഹോങ്കോങ്ങിനെ 42 റണ്‍സിനാണ് തോൽപ്പിച്ചത്.
ടോസ് നേടിയ ഹോങ്കോങ് ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 178 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹോങ്കോങിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനാണ് കഴിഞ്ഞത്. 44 പന്തില്‍ 56 റണ്‍സെടുത്ത യഷൂദയാണ് ലങ്കക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്.
ഹോങ്കോങ്ങിന് വേണ്ടി അതീഖ് ഇഖ്ബാല്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. 31 പന്തില്‍ 44 റണ്‍സെടുത്ത യാസിം മുര്‍താസയാണ് ടീമിന്റെ ടോപ്പ് സ്കോറര്‍. ബാബര്‍ ഹയാത്ത് (41 പന്തില്‍ 38) മികച്ച പിന്തുണ നല്കി. ശ്രീലങ്കക്ക് വേണ്ടി നിപുന്‍ റന്സിക മൂന്ന് ഓവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ഇഷാന് മലിംഗ രണ്ട് വിക്കറ്റും വീഴ്ത്തി.
ടൂർണമെന്റിൽ ഒമാന്‍ ഇന്ന് പാകിസ്താന് എ ടീമിനെ നേരിടും. ആമിറാത്തിലെ ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ ഉച്ചക്ക് ഒരു മണിക്കാണ് മത്സരം. ആദ്യ മത്സരങ്ങളിൽ തോറ്റ ഇരു ടീമുകളും കന്നി വിജയം തേടിയാണ് ഇറങ്ങുന്നത്. വൈകീട്ട് 5.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ എ ടീം യു.എ.ഇയെ നേരിടും. ആദ്യ മത്സരത്തില്‍ വിജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇരു ടീമുകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.