ഇബ്രി: ഇബ്രി മലയാളി അസോസിയേഷന് `ഇമ' സംഘടിപ്പിച്ച ഈദ്-ഓണം ആഘോഷം 2024 ശ്രദ്ധേയമായി. ഇബ്രി വിമന്‍സ് ഹാളില്‍ നടന്ന പരിപാടി രക്ഷാധികാരി ഡോ. ഉഷാറാണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജമാല്‍ ഹസന് അധ്യക്ഷത വഹിച്ചു. പായസ മത്സരവും പൂക്കള മത്സരവും മൈലാഞ്ചിയിടല്‍ മത്സരവും ആകര്‍ഷകമായി.
കല-കായിക മത്സരങ്ങളും നടന്നു. വടംവലിയില്‍ സ്ത്രീകളും പുരുഷന്മാരും പങ്കെടുത്തു. തിരുവാതിര, ഒപ്പന, കൈകൊട്ടിക്കളി, സ്കിറ്റ്, നൃത്തനൃത്യങ്ങള്‍, ഗാനങ്ങള്‍ എന്നിവയും പരിപാടിയെ ശ്രദ്ധേയമാക്കി. ഇബ്രിയിലെ സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തകരുള്‍പ്പെടെ നാനാതുറയില്‍ പ്പെട്ടവരും പങ്കെടുത്തു.
വിഭവ സമൃദ്ധമായ സദ്യയും വിജയികള്‍ക്ക് സമ്മാനവും നല്കി. വൈസ് പ്രസിഡന്റ് ഡോ. ജമാല്‍ സ്വാഗതവും സെക്രട്ടറി ജോസഫ് മൈക്കിള്‍ നന്ദിയും പറഞ്ഞു.
സ്പോര്‍ട്സ് കണ്‍വീനര്‍ നിതിന്‍ പ്രകാശ്, ആര്‍ട്സ് കണ്‍വീനര്‍മാരായ ഡോ. അപര്‍ണ, അരുണ്‍, ലേഡീസ് കണ്‍വീനര്‍ ഡോ. ഷൈഫ, വളന്റിയര്‍ കണ്‍വീനര്‍ അനൂപ്, സദ്യ കണ്‍വീനര്‍മാരായ സുബ്രമണ്യം, മധു, ട്രഷറര്‍ സുനില്‍, ആര്‍ട്ട് പ്രിന്റിങ് വിന്‍സന്റ്, അരുണ്‍ ദേവ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.