രാ​ഖേ​ഷ് ജോ​ഷി

രാ​ഖേ​ഷ് ജോ​ഷി മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ (ഐ.​എ​സ്.​എം) പ്രി​ന്‍സി​പ്പ​ലാ​യി രാ​ഖേ​ഷ് ജോ​ഷി നി​യ​മി​ത​നാ​യി. അ​ധ്യാ​പ​ക​ന്‍, പ്രി​ന്‍സി​പ്പ​ല്‍, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ര്‍ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ 30 വ​ര്‍ഷ​ത്തെ പ​രി​ച​യ സ​മ്പ​ത്തു​മാ​യാ​ണ് ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്തി​ന്‍റെ പ്രി​ൻ​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ഷിം​ല​യി​ലെ ഹി​മാ​ച​ൽ പ്ര​ദേ​ശ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ ജോ​ഷി 1992ൽ ​ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​യാ​ണ്​ ​ജോ​ലി തു​ട​ങ്ങു​ന്ന​ത്. ആ​ർ​മി പ​ബ്ലി​ക് സ്കൂ​ൾ പ​ട്യാ​ല, അ​പീ​ജ​യ് സ്കൂ​ൾ ന​വി മും​ബൈ, ജ​പ്പാ​നി​ലെ ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ, ടോ​ക്യോ എ​ന്നി​വ​യു​ടെ പ്രി​ൻ​സി​പ്പ​ലാ​യും സേ​വ​നം അ​നു​ഷ്​​ഠി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും അ​ക്കാ​ദ​മി​ക് നേ​തൃ​റോ​ളു​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ന്യൂ​ഡ​ൽ​ഹി​യി​ലെ അ​പീ​ജ​യ് എ​ജു​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ റീ​ജ​ന​ൽ അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച്​ വ​രു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്‌​ക​ത്തി​ന്‍റെ​ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സം, ബി​സി​ന​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍, ക​ണ​ക്ക് എ​ന്നി​വ​യി​ല്‍ ഉ​ന്ന​ത ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ ജോ​ഷി സി.​ബി.​എ​സ് ഇ​യോ​ടൊ​പ്പം സി​ല​ബ​സ്, ക​രി​ക്കു​ലം നി​ര്‍മാ​ണ​ത്തി​ലും പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്

Tags:    
News Summary - Rakesh Joshi Principal Indian School Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.