തലശ്ശേരിക്കടുത്ത പാനൂർ സ്വദേശിയായ ഞാൻ 18 കൊല്ലമായി ഒമാനിലെ ഒട്ടുമിക്ക വേദികളിലും നിറസാന്നിധ്യമാണ്. ഇന്ത്യയിലും ഒമാനിലും അടക്കം 35 വർഷത്തോളമായി ഇൻഷുറൻസ് രംഗത്താണ് ജോലി ചെയ്യുന്നത്. സ്ഥിരതാമസമാക്കിയത് എറണാകുളത്താണ്.
മനുഷ്യനെ അടിമുടി അഴിച്ചുപണിയുന്നതാണ് വ്രതം. നമ്മിലെ ആത്മീയ ചൈതന്യം പ്രശോഭിതമാകണം. കടിഞ്ഞാണില്ലാതെ ഓടുന്ന കുതിരയാണ് മനുഷ്യൻ. ഏറ്റവും വലിയ മാനുഷിക വികാരമായ സ്നേഹം, കാരുണ്യം ഇവയൊക്കെയാണ് ജീവിതത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്നുള്ളതാണ് ഒരു മാസക്കാലത്തെ നോമ്പിലൂടെ പരിശീലിക്കപ്പെടുന്നത്.
സാത്താനായി ജീവിക്കുന്ന മനുഷ്യനെ ദൈവിക ചൈതന്യമുള്ള മനുഷ്യനായി പരിവർത്തിപ്പിക്കുന്നതാണ് നോമ്പ്. അതിനുള്ള പരിശീലനക്കളരിയാണ് റമദാൻ വ്രതം.
ഭാവലയ ആർട്സ് ആൻഡ് കൾചർ ഞാൻ രൂപവത്കരിച്ച കൂട്ടായ്മയാണ്. അതുപോലെ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ്, മലയാളം മിഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ തുടങ്ങി പല സാമൂഹിക ഓർഗനൈസേഷനിലും പ്രവർത്തിക്കുന്നതിനാൽ കുറെ ഇഫ്താർ പാർട്ടികളിൽ പങ്കെടുക്കാൻ കഴിയാറുണ്ട്. ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഗൾഫിൽ കിട്ടുന്ന അവസരം നാട്ടിൽ ഉണ്ടാവാറില്ല.
സാമൂഹിക ഒത്തുകൂടൽ ഇതിലൂടെ സാധിക്കുന്നു. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറക്കുന്നതിന് ഉതകുംവിധം സമ്പത്തിന്റെ ഒരു ഭാഗം പാവപ്പെട്ടവന് നൽകുന്നതിലൂടെ സാമൂഹിക, സാമ്പത്തിക രംഗത്ത് ചേർത്തുവെക്കലിന്റെ പാഠങ്ങൾകൂടി പകർന്നുനൽകുന്നു. ഒരു വലിയ മഹാവിപത്തായ കോവിഡിനു ശേഷം ഒത്തുകൂടാൻ നമുക്കൊക്കെ ഈ വർഷം അനുഗ്രഹം നൽകിയ ദൈവത്തിനു നന്ദി അർപ്പിക്കുകയാണ്...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.